Site icon Fanport

പുരുഷന്മാരുടെ ഹാമർ ത്രോയിലും പോളണ്ടിന്റെ ആധിപത്യം

തങ്ങൾ എന്നും മുന്നിട്ട് നിൽക്കുന്ന ത്രോ ഇനങ്ങളിൽ ടോക്കിയോയിലും ആധിപത്യം കാണിച്ചു പോളണ്ട്. ഇന്നലെ വനിതകളിൽ സ്വർണം വെങ്കലം എന്നിവ സ്വന്തം പേരിൽ കുറിച്ച പോളണ്ട് ഇന്നു പുരുഷന്മാരിലും സമാന നേട്ടം ആവർത്തിച്ചു. എറിഞ്ഞ 5 ശ്രമങ്ങളിലും 81 മീറ്ററിന് മുകളിൽ എറിഞ്ഞ വോസ്നിക് നോവ്സ്കി ആണ് പോളണ്ടിന് സ്വർണം സമ്മാനിച്ചത്. മൂന്നാം ശ്രമത്തിൽ 82.52 മീറ്റർ ആണ് താരം എറിഞ്ഞത്.

മത്സരത്തിൽ മറ്റൊരു താരവും 82 മീറ്റർ പിന്നിട്ടില്ല. 2016 റിയോ ഒളിമ്പിക്‌സിൽ നേടിയ ൽ നേടിയ വെങ്കലം ആണ് താരം ടോക്കിയോയിൽ സ്വർണം ആക്കിയത്. തന്റെ അഞ്ചാം ശ്രമത്തിൽ 81.58 മീറ്റർ എറിഞ്ഞ നോർവീജിയൻ താരം എവിന്റ് ഹെൻറിക്സൻ ആണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. നാലു തവണ ലോക ജേതാവ് ആയ പോളണ്ട് ഇതിഹാസ താരം പാവറ്റ് ഫാജ്ദക് വെങ്കലം സ്വന്തമാക്കി. അഞ്ചാം ശ്രമത്തിൽ എറിഞ്ഞ 81.53 മീറ്റർ ആയിരുന്നു താരത്തിന്റെ മികച്ച ദൂരം.

Exit mobile version