ഹെപ്റ്റാത്തലോണിൽ 2016 ലെ സ്വർണം നിലനിർത്തി ഇതിഹാസപദവിയിലേക്ക് നാഫി തിയാം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

1988, 1992 വർഷങ്ങളിൽ ഒളിമ്പിക് ഹെപ്റ്റാത്തലോണിൽ സ്വർണം നിലനിർത്തിയ അമേരിക്കൻ താരം ജാക്കി ജോയ്നർക്ക് ശേഷം ഹെപ്റ്റാത്തലോണിൽ സ്വർണം നിലനിർത്തി ബെൽജിയം താരം നാഫിസാറ്റോ തിയാം. മൊത്തം ഏഴു ഇനങ്ങളിൽ ആയി 6791 പോയിന്റുകൾ നേടിയാണ് നാഫി തന്റെ കിരീടം നിലനിർത്തിയത്. 2016 റിയോ ഒളിമ്പിക്‌സിൽ 6810 പോയിന്റുകളുമായി സ്വർണം നേടിയ താരം തന്റെ കിരീടം 100 ലധികം പോയിന്റുകളുടെ വ്യത്യാസത്തിൽ ആണ് നിലനിർത്തിയത്. 6689 പോയിന്റുകൾ നേടിയ 2016 യൂറോപ്യൻ ജേതാവ് ആയ ഡച്ചു താരം അനൗക് വെറ്ററിന് ആണ് വെള്ളി അതേസമയം മറ്റൊരു ഡച്ച് താരം എമ്മ വെങ്കലവും നേടി. 6590 പോയിന്റുകൾ നേടിയ എമ്മ നാലാമതുള്ള ബെൽജിയം താരം നൂർ വിദ്റ്റിസിനെക്കാൾ വെറും 19 പോയിന്റുകൾ മാത്രം ആണ് മുന്നിൽ ഉണ്ടായിരുന്നത്.20210805 194542

ആദ്യ ഇനം ആയ 100 മീറ്റർ ഹർഡിൽസിന് ശേഷം 15 സ്ഥാനത്ത് ആയിരുന്നു നാഫി, എമ്മ 11 സ്ഥാനത്തും വെറ്റർ മൂന്നാമതും. ഹൈജംപിൽ 1.92 മീറ്റർ ഉയരം കണ്ടത്തി മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിട്ട് നിന്ന നാഫി രണ്ടാം ഇനം കഴിഞ്ഞപ്പോൾ ഒന്നാമത് എത്തി. വെറ്റർ ആറാമത് ആയിരുന്നു. ഷോട്ട് പുട്ടിൽ ഏറ്റവും മികച്ച ദൂരം കണ്ടത്തിയ വെറ്റർ രണ്ടാമത് എത്തിയപ്പോൾ മികച്ച രണ്ടാമത്തെ ദൂരം എറിഞ്ഞ നാഫി ഒന്നാമത് തുടർന്നു. അത് വരെ അഞ്ചാമത് ആയിരുന്ന ബ്രിട്ടീഷ് താരം കാതറീന പരിക്കേറ്റു പിന്മാറുന്നത് കണ്ട 200 മീറ്ററിൽ ഏറ്റവും മികച്ച സമയം കുറിച്ചു വെറ്റർ ഒന്നാമത് ആയപ്പോൾ നാട്ടുകാരിയായ വിറ്റ്സിന് പിറകിൽ മൂന്നാമത് ആയി നാഫി. ലോങ് ജംപിൽ ഏറ്റവും കൂടുതൽ ദൂരം കുറിച്ചു നാഫി രണ്ടാം സ്ഥാനത്ത് കയറിയെങ്കിലും വെറ്റർ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. 54.68 മീറ്റർ ദൂരം ജാവലിനിൽ കണ്ടത്തിയ നാഫി തുടർന്നു വെറ്ററിനെ മറികടന്നു ഒന്നാം സ്ഥാനത്ത് തിരിച്ചു വന്നു. അതേസമയം 54.60 മീറ്റർ എറിഞ്ഞ എമ്മ നാലാമതും എത്തി. അവസാന ഇനമായ 800 മീറ്ററിൽ ഏറ്റവും മികച്ച സമയം കുറിച്ച എമ്മ നാലാമത് നിന്നു മൂന്നാമത് കയറി വെങ്കലം ഉറപ്പിച്ചപ്പോൾ സ്വർണം ഉറപ്പിച്ച പ്രകടനം നാഫിയും നടത്തി.