Site icon Fanport

800 മീറ്ററിൽ സ്വർണവും വെള്ളിയും സ്വന്തം പേരിലാക്കി കെനിയൻ താരങ്ങൾ

പുരുഷന്മാരുടെ 800 മീറ്ററിൽ സ്വർണവും വെള്ളിയും സ്വന്തം പേരിലാക്കി കെനിയൻ താരങ്ങൾ. ടോക്കിയോയിൽ കെനിയയുടെ ആദ്യ സ്വർണം ആണ് ഇമ്മാനുവൽ കോരിറിലൂടെ കെനിയ ഇന്ന് സ്വന്തമാക്കിയത്. 800 മീറ്ററിലെ ഏറ്റവും മികച്ച ആറാമത്തെ സമയം സ്വന്തമായുള്ള ഇമ്മാനുവൽ ഒരു മിനിറ്റ് 45.06 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കിയാണ് സ്വർണം സ്വന്തം പേരിലാക്കിയത്. തുടക്കത്തിൽ തന്നെ റേസിന്റെ നിയന്ത്രണം ഏറ്റെടുത്ത താരം മികച്ച രീതിയിൽ റേസ് അവസാനിപ്പിച്ചാണ് സ്വർണം സ്വന്തം പേരിലാക്കിയത്.

ഒരു മിനിറ്റ് 45.23 സെക്കന്റിൽ റേസ് അവസാനിപ്പിച്ചു രണ്ടാമത് എത്തിയ ഫെർഗൂസൻ റോറ്റിച് കെനിയക്ക് വെള്ളിയും സമ്മാനിച്ചു. ഒരു മിനിറ്റ് 45.39 സെക്കന്റിൽ മൂന്നാമത് എത്തിയ പോളണ്ട് താരം പാട്രിക് ഡോബക് ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. ദീർഘദൂര ഓട്ടത്തിൽ എന്നും മുന്നിലുള്ള കെനിയക്ക് ചെറിയ തിരിച്ചടി അത്ലറ്റിക്സിൽ ഇത് വരെ നേരിട്ടെങ്കിലും ഈ സ്വർണവും വെള്ളിയും അവർക്ക് വലിയ ഊർജ്ജം പകരും എന്നുറപ്പാണ്.

Exit mobile version