Site icon Fanport

3000 മീറ്റർ സ്റ്റീപ്പിൽചേസിൽ സ്വർണം പിടിച്ചെടുത്തു ഉഗാണ്ടൻ താരം

3000 മീറ്റർ സ്റ്റീപ്പിൽചേസിൽ അവസാന നിമിഷത്തെ കുതിപ്പിൽ സ്വർണം പിടിച്ചെടുത്തു ഉഗാണ്ടൻ താരം പെരുത്ത് ചെമുറ്റെ. റേസിൽ തുടക്കം മുതൽ അപ്രതീക്ഷിതമായി മുന്നിൽ കയറിയ അമേരിക്കൻ താരം കൗർട്ടണി ഫ്രഞ്ചിസ് ഏതാണ്ട് അവസാന 200 മീറ്റർ വരെ മുന്നിലായിരുന്നു. എന്നാൽ അവസാന നിമിഷം അമേരിക്കൻ താരത്തെ വെട്ടിച്ച ഉഗാണ്ടൻ താരം സ്വർണം ഓടിയെടുക്കുക ആയിരുന്നു.

ഒമ്പത് മിനിറ്റ് 01.45 സെക്കന്റിൽ ആണ് ഉഗാണ്ടൻ താരം റേസ് പൂർത്തിയാക്കി ഉഗാണ്ടക്ക് ഈ ഒളിമ്പിക്സിലെ ആദ്യ സ്വർണം സമ്മാനിച്ചത്. സ്വർണം നേടും എന്ന വാഗ്ദാനം ആണ് താരം ഇതോടെ പൂർത്തിയാക്കിയത്. അവസാന നിമിഷം കെനിയൻ താരത്തിൽ നിന്നു നേരിട്ട വെല്ലുവിളി അതിജീവിച്ചു അമേരിക്കൻ താരം കൗർട്ടണി വെള്ളി നേടിയപ്പോൾ കെനിയൻ താരം ഹൈവിൻ കിയെങ് വെങ്കലം സ്വന്തമാക്കി.

Exit mobile version