പരിക്കിൽ നിന്നുള്ള തിരിച്ചു വരവിൽ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് സ്വർണം നേടി നീരജ് ചോപ്ര

Wasim Akram

20220827 004114

2023 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് നീരജ് ചോപ്ര യോഗ്യതയും നേടി

പരിക്കിൽ നിന്നു തിരിച്ചു വന്നതിനു ശേഷമുള്ള ആദ്യ ഡയമണ്ട് ലീഗിൽ തന്നെ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് സ്വർണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര. സ്വിസർലാന്റിലെ ലൗസാനെയിൽ നടന്ന മീറ്റിൽ 89.08 മീറ്റർ ദൂരം എറിഞ്ഞു ആണ് നീരജ് സ്വർണം സ്വന്തം പേരിൽ കുറിച്ചത്. ഡയമണ്ട് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായും ഇതോടെ നീരജ് മാറി.

നീരജ് ചോപ്ര

കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ആയ നീരജ് ഇന്ന് താണ്ടിയത്. പരിക്ക് കാരണം കോമൺവെൽത്ത് ഗെയിംസ് നഷ്ടമായ നീരജ് ഇതോടെ 2023 ലെ സൂറിച്ച് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പും യോഗ്യത നേടി. 2023 ലെ ലോക ചാമ്പ്യൻഷിപ്പിന് അവിനാശ് സേബിളിനു ശേഷം യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഇതോടെ നീരജ്.

Story Highlight : Neeraj Chopra returns from injury and wins first ever gold in diamond meet.