ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ, നയന ജെയിംസിന് സ്വര്‍ണ്ണം

ഇന്ത്യന്‍ താരങ്ങളുടെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട മത്സരത്തിൽ നയന ജെയിംസിന് സ്വര്‍ണ്ണം. ആന്‍സി സോജന്റെയും ഷൈലി സിംഗിന്റെയും വെല്ലുവിളികളെ അതിജീവിച്ചാണ് നയനയുടെ സ്വര്‍ണ്ണം. 6.37 മീറ്റര്‍ ചാടി ആന്‍സി ഫെഡറേഷന്‍ കപ്പിന് ശേഷം തന്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ്ണം കരസ്ഥമാക്കുകയായിരുന്നു.

6.35 മീറ്റര്‍ ചാടി ആന്‍സി സോജന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ യുവ പ്രതീക്ഷയായ ഷൈലി സിംഗ് 6.27 മീറ്ററുമായി വെങ്കല മെഡലിന് അര്‍ഹയായി. ഒഡീഷയിലെ ഭുവനേശ്വറിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

Exit mobile version