അഞ്ചാം ഹീറ്റ്സിൽ അവസാന സ്ഥാനക്കാരനായി ജാബിര്‍

പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡിൽസിൽ ഹീറ്റ് അഞ്ചിൽ 50.77 സെക്കന്‍ഡുമായി അവസാന സ്ഥാനക്കാരനായി ഇന്ത്യയുടെ മലയാളി താരം എംപി ജാബിര്‍. ഇതോടെ താരത്തിന് അടുത്ത റൗണ്ടിലേക്ക് യോഗ്യതയില്ലെന്ന് ഉറപ്പായി.

36 താരങ്ങളിൽ 33ാമനായാണ് ജാബിര്‍ ഫിനിഷ് ചെയ്തത്. താരത്തിന്റെ വ്യക്തിഗതമായ മികച്ച ടൈം 49.13 ആണ്. ഈ സീസണിലെ ഏറ്റവും മികച്ച ടൈം 49.78 ഉം ആണെന്നിരിക്കവേ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹത്തിന് പുറത്തെടുക്കാനായില്ല.

Exit mobile version