കണ്ണൂർ ജില്ലാ അത്ലറ്റിക് മീറ്റ് നാളെ മുതൽ

കണ്ണൂർ ജില്ലാ അത്ലറ്റിക് മീറ്റ് നാളെയും മറ്റന്നാളുമായി നടക്കും. എഴുന്നൂറോളം കായികതാരങ്ങളാണ് മീറ്റിൽ പങ്കെടുക്കാൻ പോകുന്നത്. മാങ്ങാട്ടുപറമ്പ് കേരളാ ആർമ്ഡ് പോലീസ് നാലാം ബറ്റാലിയൻ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. അണ്ടർ 14, അണ്ടർ 16, അണ്ടർ 18, അണ്ടർ 20 എന്നീ വിഭാഗങ്ങളായാണ് മത്സരങ്ങൾ. കണ്ണൂർ ജില്ലാ സ്കൂളുകൾ, ‌കോളേജുകൾ എന്നിവയെ‌ കൂടാതെ സായി സെന്ററും, സ്പോർട്സ് ഡിവഷനും യൂണിവേഴ്സിറ്റി ടീമും കൂടെ മീറ്റിൽ മാറ്റുരയ്ക്കും.