സന്ദീപ് കുമാര്‍ 23ാമത്, ഇര്‍ഫാന്‍ 51ാം സ്ഥാനത്ത് മാത്രം, സ്വര്‍ണ്ണം നേടി ഇറ്റലിയുടെ മാസിമോ സ്റ്റാനോ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തതിൽ ഇന്ത്യയുടെ മൂന്ന് താരങ്ങളിൽ മുന്നിലെത്തി സന്ദീപ് കുമാര്‍. 1 മണിക്കൂര്‍ 25 മിനുട്ട് : 07 സെക്കന്‍ഡ് സമയത്തിൽ ആണ് സന്ദീപ് കുമാര്‍ മത്സരത്തില്‍ 23ാമനായി ഫിനിഷ് ചെയ്തത്. മറ്റ് ഇന്ത്യക്കാരായ രാഹുല്‍ 47ാം സ്ഥാനത്തും മലയാളി താരം കെടി ഇര്‍ഫാന്‍ 51ാം സ്ഥാനത്തുമാണ് റേസ് പൂര്‍ത്തിയാക്കിയത്.

57 മത്സരാര്‍ത്ഥികളാണ് റേസിൽ പങ്കെടുത്തത്. ഇതിൽ 3 പേര്‍ റേസ് അവസാനിപ്പിച്ചില്ല. 2 പേര്‍ അയോഗ്യരുമായി. ഇറ്റലിയുടെ മാസിമോ സ്റ്റാനോ ആണ് സ്വര്‍ണ്ണം നേടിയത്.