
- Advertisement -
ജപ്പാനിലെ ജിഫുവില് സമാപിച്ച ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്സില് ഇന്ത്യയ്ക്ക് 17 മെഡലുകള്‍. അഞ്ച് സ്വര്‍ണ്ണം 2 വെള്ളി, 10 വെങ്കലമുള്പ്പെടെയാണ് ഈ 17 മെഡല്‍ നേട്ടം. മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ജപ്പാന് 41 മെഡലുകളോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ചൈനയ്ക്കാണ് രണ്ടാം സ്ഥാനം. 24 മെഡലുകളാണ് ചൈനയുടെ നേട്ടം.
ജപ്പാന് 14 സ്വര്‍ണ്ണവും 15 വെള്ളിയും 12 വെങ്കലവും നേടിയപ്പോള്‍ ചൈന 11 സ്വര്‍ണ്ണവും 8 വെള്ളിയും 5 വെങ്കലവും നേടി. ഇന്ത്യയ്ക്കായി സ്വര്‍ണ്ണ മെഡല്‍ നേടിയത് അനു കുമാര്‍(800 മീറ്റര്‍), അജീത് കുമാര്‍(5000 മീറ്റര്‍), കമല്‍രാജ് കനഗരാജ്(ട്രിപ്പിള്‍ ജംപ്), ആശിഷ് ജാക്കര്‍(ഹാമര്‍ ത്രോ), ജിസ്ന മാത്യൂ(400 മീറ്റര്‍) എന്നിവരാണ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement