Picsart 23 08 25 01 47 40 332

ലോങ് ജംപിൽ സ്വർണം നേടി ഗ്രീക്ക് താരം, ജെസ്വിൻ ആൽഡ്രിനു പതിനൊന്നാം സ്ഥാനം

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ താരം ജെസ്വിൻ ആൽഡ്രിനു പതിനൊന്നാം സ്ഥാനം. ഫൈനലിൽ 7.77 മീറ്റർ ദൂരം ആണ് ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ദൂരം. താരത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത ദൂരം ആയ 8.42 മീറ്ററിൽ നിന്നു വളരെ അധികം കുറവാണ് ഇത്.

നാടകീയമായ ഫൈനലിൽ തന്റെ അവസാനത്തെയും ആറാമത്തെയും ചാട്ടത്തിൽ 8.52 മീറ്റർ ചാടിയ ഗ്രീക്ക് താരം മിൽറ്റാഡിസ് ടെന്റോഗ്ലൗ ലോങ് ജംപിൽ സ്വർണം നേടിയപ്പോൾ 8.50 മീറ്റർ ചാടിയ ജമൈക്കൻ താരം വെയിൻ പിനോക്ക് വെള്ളി മെഡൽ നേടി. 8.27 മീറ്റർ ചാടിയ ജമൈക്കയുടെ തന്നെ തജയ ഗെയിൽ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.

Exit mobile version