2000മീറ്ററിൽ പുതിയ വേഗം കുറിച്ച് എത്യോപിയായുടെ ഡിബാബ

എത്യോപിയായുടെ ജൻസെബെ ഡിബാബ ഏറ്റവും വേഗത്തിൽ 2000 മീറ്റർ പൂർത്തിയാക്കുന്ന വനിതയായി. സ്പെയിനിൽ നടക്കുന്ന ഇന്റർനാഷണൽ ഡി കാറ്റലോണിയ ഇൻഡോർ മീറ്റിങ്ങിൽ ആണ് ഡിബാബ പുതിയ വേഗം കുറിച്ചത്.

റൊമാനിയയുടെ ഗബ്രിയേല സാബോ 1998ൽ കുറിച്ച 5:30.53 സെക്കന്‍ഡ് എന്ന റെക്കോർഡ് ആണ് 7 സെക്കന്റുകളുടെ വ്യത്യാസത്തിൽ ഡിബാബ മറികടന്നത്. 5:23.75 എന്ന സമയത്തിൽ ആണ് ഡിബാബ 2000 മീറ്റർ പൂർത്തിയാക്കിയത്.

മൂന്ന് തവണ വേൾഡ് ഇൻഡോർ ചാംപ്യൻഷിപ് നേടിയ ഡിബാബയുടെ പേരിൽ ആണ് 1500m, 2000m, 3000m, 2മൈൽ, 5000m എന്നിവയുടെയെല്ലാം വേൾഡ് റെക്കോർഡ്‌.

Previous articleദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍, പൊരുതി തോറ്റ് ശ്രീലങ്ക
Next articleഅവസാനം കോച്ച് പോയി, അണ്ടർ 17 ടീമിന് പുതിയ കോച്ച് ഉടൻ