ഫിൻലാൻഡിൽ നീരജ് ചോപ്രക്ക് സ്വർണ്ണം

Img 20220618 222813

ഫിൻലൻഡിൽ നടന്ന കുർട്ടേനെ ഗെയിംസിൽ ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്രക്ക് സ്വർണ്ണം. 86.69 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ കെഷോൺ വാൽക്കോട്ട്, ലോക ചാമ്പ്യൻ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്‌സ് എന്നിവരെ പിന്നിലാക്കിയാണ് സ്വർണ്ണ നേട്ടണം. ആദ്യ ത്രോയിൽ യ്ജന്നെ ഇന്ന് 86.69 എറിയാൻ നീരജ് ചോപ്രക്ക് ആയി.

അടുത്തിടെ ദേശീയ റെക്കോർഡ് ഇടാൻ നീരക് ചോപ്രക്ക് ആയിരുന്നു. വാൽക്കോട്ട് 86.64, ആൻഡേഴ്സൺ പീറ്റേഴ്സ് 84.75 എന്നീ ത്രോകളുമായി രണ്ടാമതും മൂന്നാമതും ഫിനിഷ് ചെയ്തു. ഈ സീസണിലെ നീരജ് ചോപ്രയുടെ ആദ്യ വിജയമാണിത്.

Previous articleസെമി കടമ്പ കടക്കാനാകാതെ പ്രണോയ്
Next articleസമനിലയ്ക്ക് ശേഷം ഷൂട്ടൗട്ടിൽ വിജയം നേടി ഇന്ത്യന്‍ വനിതകള്‍, പരാജയപ്പെടുത്തിയത് ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ അര്‍ജന്റീനയെ