പതിനായിരം മീറ്ററിൽ ബ്രിട്ടണ് സ്വർണം

ലോക അത്ലെറ്റിക്ക് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ 10,000 മീറ്റർ ഓട്ടത്തിൽ ബ്രിട്ടണ് സ്വർണം. ബ്രിട്ടന്റെ അത്ലെറ്റിക്ക് ഇതിഹാസമായ മോ ഫറായാണ് ആദ്യ സ്വർണം ആതിഥേയർക്കായി നേടിയത്. 26 മിനുറ്റ് 49.51 സെക്കന്റ് സമയമെടുത്താണ് ഫറാ ഓട്ടം പൂർത്തിയാക്കിയത്.

അമ്പതിനായിരത്തോളം വരുന്ന ആരാധകരെ സാക്ഷി നിർത്തിയാണ് മോ ഫറാ ഈ നേട്ടം സ്വന്തമാക്കിയത്. 34 കാരനായ ഫറായുടെ തുടർച്ചയായ 10ആം മെഡൽ നേട്ടമാണിത്. ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പ് ആണ് മോ ഫറായുടെ വിടവാങ്ങൽ മൽസരം. ഇതോട് കൂടി ദീർഘ ദൂര മൽസരങ്ങളിൽ നിന്നും വിരമിക്കുകയാണ് താരം. കഴിഞ്ഞ 6 കൊല്ലമായി എല്ലാ മേജർ മൽസരങ്ങളിലും മോ ഫറാ ആണ് ഈ ഇനത്തിൽ ജേതാവ്.

ഉഗാണ്ടയുടെ താരം ജോഷ്വാ ചെപ്റ്റഗേ വെള്ളിയും കെനിയയുടെ താരം പോൾ റ്റാനി വെങ്കലവും നേടി. അയ്യായിരം മീറ്റർ മൽസരം അടുത്ത ആഴ്ച്ചയാണ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial