ട്രിപ്പിള്‍ ജംപിൽ ഇന്ത്യന്‍ താരത്തിന് തലനാരിഴയ്ക്ക് വെങ്കലം നഷ്ടം

Donaldm

അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ട്രിപ്പിള്‍ ജംപ് ഇവന്റിന്റെ ഫൈനലിൽ തലനാരിഴയ്ക്ക് വെങ്കലം നഷ്ടമായി ഇന്ത്യയുടെ ഡൊണാള്‍ഡ് മാകിമൈരാജ്. 15.82 മീറ്റര്‍ ദൂരം ചാടിയ ഡൊണാള്‍ഡ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നേടിയതെങ്കിലും താരത്തിന് നാലാം സ്ഥാനത്ത് എത്തുവാനെ സാധിച്ചുള്ളു.

16.43 മീറ്റര്‍ ചാടി പുതിയ U20 റെക്കോര്‍ഡ് നേടിയ സ്വീഡന്റെ ഗബ്രിയേൽ വാള്‍മാര്‍ക്ക് ആണ് സ്വര്‍ണ്ണം നേടിയത്. ജമൈക്കയുട ജെയ്ഡന്‍ ഹിബര്‍ട്ട് 16.05 മീറ്റര്‍ ചാടി വെള്ളിയും 15.85 മീറ്റര്‍ ചാടി ഫ്രാന്‍സിന്റെ സൈമൺ ഗോര്‍ വെങ്കലവും നേടി.

Previous articleസ്പർസിനു വേണ്ടി പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമായി ലോറിസ്
Next articleഏഷ്യ കപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ, പലസ്തീനതിരെ ത്രില്ലര്‍ വിജയം