
ഇന്ത്യയുടെ ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ വിരമിച്ചു. ഏഷ്യന്‍ ഗെയിംസ് ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കെ താരത്തിന്റെ വിരമിക്കല്‍ അപ്രതീക്ഷിതമായിട്ടാണ്. 2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2014ല്‍ വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് 2014 സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്.
ദേശീയ റെക്കോര്‍ഡായ 66.28മീറ്റര്‍ ദൂരം ഡിസ്കസ് എറിഞ്ഞിട്ടുള്ള താരമാണ് വികാസ് ഗൗഡ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial