ട്രാൻസ്ജെൻഡർ അത്ലറ്റിക്ക് മീറ്റ്, കിരീടം മലപ്പുറത്തിന്

Pic Courtesy: Jaljith Thottoli

രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ അത്ലറ്റിക്ക് മീറ്റിൽ മലപ്പുറം കിരീടം നേടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യത്തെ ട്രാൻസ്ജെൻഡർ മീറ്റിൽ കേരളത്തിലെ പന്ത്രണ്ടു ജില്ലകളാണ് പങ്കെടുത്തത്.

Pic Courtesy: Jaljith Thottoli

ആറു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നൂറിലധികം പേരാണ് മത്സരിച്ചത്. വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച അത്ലറ്റിക്ക് മീറ്റിന് സാക്ഷിയാകാൻ മുഖ്യമന്ത്രി പിണറായി വിജയനും എതത്തിയിരുന്നു. മികച്ച മാർച്ച് പാസ്റ്റിനുള്ള ട്രോഫി തിരുവനന്തപുരം നേടി. കണ്ണൂരാണ് മലപ്പുറത്തിനു പിറകിൽ മീറ്റിലെ റണ്ണേഴ്സ് അപ്പായത്.

Pic Courtesy: Jaljith Thottoli

100 മീറ്റർ, 200 മീറ്റർ 400 മീറ്റർ സ്പ്രിന്റ് മത്സരങ്ങളും റിലേ മത്സരങ്ങളും നടന്നു.