പകലും ഇരവും ഞാനും നീയും

Mexico City, Mexico - Tommie Smith and John Carlos, gold and bronze medalists in the 200-meter run at the 1968 Olympic Games, engage in a victory stand protest against unfair treatment of blacks in the United States. (Oct 16, 1968)
- Advertisement -

പകലും ഇരവും, ഞാനും നീയും, മനുഷ്യനുണ്ടായ കാലം മുതലുണ്ട് നമുക്കിടയിലെ ഈ തരംതിരിവ്. അതിലെ ഏറ്റവും നിക്രിഷ്ട്ടമായ ഒന്നായിരുന്നു വര്‍ണ്ണ വിവേചനം. അബ്രഹാം ലിങ്കണും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും നെല്‍സന്‍ മണ്ടലെയും  ഒക്കെ നടത്തിയ സമത്വത്തിനായുള്ള പോരാട്ടങ്ങളും നമുക്കറിയാം.

1968 Oct 16 , മെക്സിക്കോ സിറ്റി ഒളിമ്പിക്സില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ ആദ്യ രണ്ടു മെഡലുകള്‍ അമേരിക്കന്‍ അതലെറ്റുക്കൾ പങ്കിടുമെന്നു ഏറെക്കുറെ ഉറപ്പായിരുന്നു. കറുത്ത വര്‍ഗക്കാരായ ടോമി ജെറ്റ്, ജോണ് കാര്‍ലോസ് എന്നിവര്‍ തങ്ങളെ വര്‍ണ്ണത്തിന്റെ പേരില്‍ ചൂഷണം ചെയ്യുന്നതിന് എതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. പ്രതിഷേധ സൂചകമായി രണ്ടുപേരും കറുത്ത ഗ്ലവ് അണിഞ്ഞ് അതുയര്‍ത്തി കാണിക്കാനും ദാരിദ്ര സൂചകമായി ഷൂ അഴിച്ച് കറുത്ത സോക്സ്‌ മാത്രം അണിയാനും തീരുമാനിച്ചു.

ലോകം മുഴുവന്‍ ചര്‍ച്ചയായ ഈ ചിത്രത്തിലെ പറയാതെ പോയ കഥയാണ്‌ ആ വെള്ളക്കാരന് പറയാനുള്ളത്. ആ ദിവസത്തെ യഥാര്‍ത്ഥ ഹീറോ പീറ്റര്‍ നോര്‍മന്‍ എന്ന ഓസ്ട്രേലിയക്കാരനാണ്. അതിനു അദ്ദേഹത്തിനു കൊടുക്കേണ്ടി വന്ന വില സ്വന്തം കരിയറും.

200 മീറ്റര്‍ സെമി ഫൈനലില്‍ തന്‍റെ കരിയറിലെ ഏറ്റവും വേഗമേറിയ പെര്‍ഫോമന്‍സ് (20.22 സെക്കണ്ട്സ്) കാഴ്ചവെച്ച അദ്ദേഹം ഫൈനലില്‍ 20.06 സെക്കന്റില്‍ ഫൈനല്‍ ഫിനിഷ് ചെയ്ത് വെള്ളി മെഡല്‍ നേടി. ഇങ്ങു 47 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ഇനത്തില്‍ ഒരു ആസ്ട്രേലിയക്കാരന്റെ റെക്കോഡ് ആ സമയം ആണെന്നത് അദ്ദേഹത്തിനു ആ രാജ്യത്തിന്‍റെ കായിക ചരിത്രത്തിലെ പ്രാധാന്യം കാണിച്ചു തരുന്നു.

ആസ്ട്രേലിയന്‍ റെക്കോര്‍ഡിനെ തിരുത്താന്‍ ഗോള്‍ഡ്‌ മെഡല്‍ ജേതാവ് സ്മിത്തിന് ലോക റെക്കോര്‍ഡ് തിരുത്തികുറിക്കേണ്ടി വന്നു. ജോണ്‍ കാര്ലോസിനു മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഐതിഹാസികമായ ഈ മത്സരം ഓര്‍മ്മിക്കപ്പെടാത്തതിനു ഒരു കാരണം മാത്രമേയുള്ളൂ. അതെ മത്സരത്തിന്റെ സമ്മാനദാന ചടങ്ങില്‍ സ്മിത്തിനും കാര്ലോസിനും കായിക ലോകത്തോടും സംസാരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു.

ആസ്ത്രേലിയക്കാരനായ നോര്‍മാന്‍ വളര്‍ന്നു വന്നത് കടുത്ത വിവേചനവും അതിനെ പോഷിപ്പിക്കുന്ന apartheid laws ഒരുപാടുള്ള സാഹചര്യത്തില്‍ നിന്നാണ്. സൌത്താഫ്രിക്കയില്‍ ഉണ്ടായിരുന്ന അത്രത്തോളം മോശമായ സാഹചര്യം. സ്വാഭാവികമായും സ്മിത്തും കാര്‍ലോസ്സും ചെയ്യാന്‍ പോകുന്ന കാര്യം നോര്‍മാന്‍ എങ്ങനെയാണു എടുക്കുക എന്ന സംശയം അവര്‍ നോര്‍മാനോട് തന്നെ ഉന്നയിച്ചു, മാനുഷിക മൂല്യങ്ങള്‍ക്ക് എന്തെങ്കിലും വില കല്പ്പിക്കുന്നുണ്ടോ എന്ന്. ഉറച്ച ഒരു യെസ് ആയിരുന്നു അവര്‍ക്ക് ലഭിച്ച ഉത്തരം. ആ നിമിഷത്തെ പറ്റി വര്‍ഷങ്ങള്‍ക്കിപ്പുറം കാര്‍ലോസ് ഓര്‍മ്മ പുതുക്കിയതിങ്ങനെയാണ്,
“I expected to see fear in Norman’s eyes, but instead we saw love.”

സമത്വത്തെ പിന്താങ്ങുന്ന  Olympic Project for Human Rights എന്നാലേഖനം ചെയ്ത ബാഡ്ജ് ധരിക്കാന്‍ തീരുമാനിച്ച അമേരിക്കന്‍ ഓട്ടക്കാര്‍ അതണിഞ്ഞപ്പോള്‍ ഒട്ടും മടിക്കാതെ നോര്‍മന്‍ ചോദിച്ചു നിങ്ങള്‍ വിശ്വസിക്കുന്ന അതെ ആശയത്തില്‍ ഞാനും വിശ്വസിക്കുന്നു, അപ്പോള്‍ എന്തുകൊണ്ട് എനിക്കും ഇത് ധരിച്ചുകൂടാ? സ്മിത്ത് അപ്പോള്‍ ‘ഒന്നാമത് ഇവനൊരു വെളുത്ത ആസ്ത്രേലിയക്കാരന്‍, കിട്ടിയ മെഡലും കൊണ്ട് നാട്ടില്‍ പോയ്കൂടെ’ എന്ന് പിറുപിറുത്തുകൊണ്ട് തങ്ങളുടെ കയ്യില്‍ അധികം ഒരെണ്ണം ഇല്ല എന്ന് അറിയിച്ചു. ആ സമയത്ത് അവിടെ ഉണ്ടായ അമേരിക്ക റോവിംഗ് താരം ഹോഫ്മാന്‍ താന്‍ അണിഞ്ഞിരുന്ന ഹ്യൂമന്‍ റൈട്സ് ബാഡ്ജ് നോര്‍മനു നല്‍കാന്‍ തയ്യാറാവുകയും അദ്ദേഹം ആ ബാഡ്ജ് ധരിക്കുകയും ചെയ്യുകയാണുണ്ടായത്. ചിത്രത്തില്‍ കാണാവുന്ന വേറെ ഒരു കാര്യം ഒരാള്‍ വലതു കൈയും മറ്റൊരാള്‍ ഇടതു കൈയ്യുമാണ് ഉയര്‍ത്തി പിടിച്ചിരിക്കുന്നത്. മുന്‍പേ പ്ലാന്‍ ചെയ്ത വിധത്തില്‍ ഗ്ലവ് എടുക്കാന്‍ കാര്‍ലോസ് മറന്നു പോവുകയും എന്താണ് ചെയ്യേണ്ടത് എന്ന് അന്ധാളിച്ചു നില്‍കുകയും ചെയ്യുന്ന സമയത്ത് നോര്‍മന്‍ ആണ് നിര്‍ദ്ദേശിച്ചത് ഓരോ ഗ്ലവ് വീതം അണിയാന്‍.

സമ്മാനദാന നേരത്ത് ഉയരുന്ന അമേരിക്കന്‍ ദേശീയ ഗാനവും ആരവവുമായിരുന്നു, നോര്‍മാന്‍ സഹ വിജയികളെ നോക്കിയതെ ഇല്ല. ആവേശത്തിന്റെ ആയിരം തിരകള്‍ പതിയെ നിശബ്ദദയിലേക്ക് വഴിമാറിയപ്പോള്‍ നോര്‍മന്‍ മനസ്സില്‍ കരുതിയിരിക്കണം എത്രത്തോളം വലിയ ഒരു കാര്യമാണ് തങ്ങള്‍ ചെയ്തത് എന്ന്. എന്നാല്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. അമേരിക്കന്‍ ഒളിമ്പിക് കമ്മിറ്റി സ്മിത്തിനെയും കാര്‍ലോസ്സിനെയും ടീമില്‍ നിന്നും ഒളിമ്പിക് ഗ്രാമത്തില്‍ നിന്നും അപ്പോള്‍ തന്നെ പുറത്താക്കി. ഹോഫ്മനു എതിരെ ഗൂഡാലോചന കുറ്റം ചുമത്തി.

തിരികെ നാട്ടിലെത്തിയ സ്മിത്തിനും കാര്ലോസ്സിനും നേരെ വധശ്രമങ്ങളും മറ്റുമായിരുന്നു കുറെ കാലം.. വര്‍ഷങ്ങള്‍ പിന്നെയും മാറിയപ്പോള്‍, സഹജീവികളെ എങ്ങിനെ കാണണം എന്ന് പഠിച്ചപ്പോള്‍ സ്മിത്തിനും കാര്‍ലോസ്സിനും തങ്ങളുടെ പ്രയത്നങ്ങള്‍ക്ക് അംഗീകാരവും അമേരിക്കന്‍ ടീമിലെ സ്ഥാനവുമൊക്കെ തിരിച്ചു കിട്ടി.

സാ ജോസ് യൂനിവേര്‍സിറ്റിയില്‍ അവരുടെ അന്നത്തെ ആ വിജയ നിമിഷത്തിന്റെ ഓര്‍മയ്ക്കായി ഒരു പ്രതിമ ഉയര്‍ത്തപ്പെട്ടു, പക്ഷെ അതില്‍ സ്മിത്തിനും കാര്‍ലോസ്സിനും കൂടെ വെള്ളി മെഡല്‍ നേടിയ പോടിയത്തിലെ രണ്ടാം സ്ഥാനക്കാരന്റെ ഇടം ശൂന്യമായിരുന്നു. അയാള്‍ വെളുത്തവന്‍ ആയതുകൊണ്ടാകാം, അമേരിക്കക്കാരന്‍ അല്ലാത്തതിനാല്‍ ആകാം. നോര്‍മന്‍ എന്ന മനുഷ്യസ്നേഹി സ്വന്തം രാജ്യത്തും ലോകത്തിനു മുന്നിലും മായ്ഞ്ഞു പോയിരുന്നു, അല്ലെങ്കില്‍ മായ്ച്ചു കളയപ്പെട്ടിരുന്നു.

നാല് കൊല്ലങ്ങള്‍ക്ക് ഇപ്പുറം 1972 മ്യൂണിച് ഒളിമ്പിക്സ് ടീമില്‍ നോര്‍മന്‍ ഇല്ലായിരുന്നു, 200 മീറ്റര്‍ യോഗ്യതാ സമയത്തെ പതിമൂന്ന് തവണയും 100 മീറ്ററില്‍ അഞ്ചുപ്രാവശ്യവും യോഗ്യത നേടിയിട്ടും നോര്‍മാന്‍ ടീമില്‍ ഇല്ല.

മനം മടുത്ത് നോര്‍മന്‍ തന്‍റെ കരിയര്‍ അവിടെ അവസാനിപ്പിച്ചു. തീര്‍ത്തും അപമര്യാദയുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തോട് അവിടെ ഉള്ള എല്ലാവര്‍ക്കും. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു വഴിയും ഇല്ലാതെ ജിം ടീച്ചര്‍ ആയി ജോലി ചെയ്തു. അവിടെയും നിലനില്പ്പില്ലാതെ വന്നപ്പോള്‍ അറവുശാലയില്‍ ജോലിയെടുക്കേണ്ടി വന്നു. ദുസ്സഹമായ ജീവിതവും ഡിപ്രഷനും അദ്ദേഹത്തെ ഒരു മുഴു കുടിയനായി മാറ്റി.

ഈ കാലഘട്ടത്തിനു ഇടയില്‍ ഏതു സമയത്ത് വേണമെങ്കിലും നോര്‍മനു മുന്നില്‍ ഒരു വഴി ഉണ്ടായിരുന്നു നല്ല ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍. കോടതിയില്‍ സ്മിത്തും കാര്‍ലോസ്സും ചെയ്ത കാര്യത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് പറഞ്ഞു അവരെ തള്ളിപറയണം. അങ്ങിനെയാണെങ്കില്‍ പരസ്യ മാപ്പും ഒളിമ്പിക് കമ്മിറ്റിയില്‍ സ്ഥിരജോലിയും ലഭിക്കും. എന്നാല്‍ താന്‍ ഒരു നിമിഷത്തെ ആവേശത്തില്‍ ചെയ്തതല്ല എന്ന് കൃത്യമായ ബോധമുണ്ടായ നോര്‍മാന്‍ ഒരിക്കലും തന്‍റെ ആശയത്തില്‍ നിന്ന് വ്യതിചലിച്ചില്ല. ലോകം ഒരിക്കല്‍ എങ്കിലും ഈ നന്ദികേടിന് എതിരെ ശബ്ദമുയര്‍ത്തും.

2000 സിഡ്നി ഒളിമ്പിക്സ് സമയത്ത്, ഓര്‍ക്കുക സംഭവം കഴിഞ്ഞു 30 നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം, സ്വന്തം നാട്ടില്‍ നടന്ന ഒളിമ്പിക്സില്‍ ആ രാജ്യത്തെ ഏറ്റവും നല്ല സ്പ്രിന്‍റര്‍ ആയ ഇദ്ദേഹത്തിനു ക്ഷണം ഉണ്ടായില്ല, എത്ര നീചമായിരിക്കും ആ അതോറിറ്റിയുടെ മനസ്സ്. അമേരിക്കന്‍ ഒളിമ്പിക് കമ്മിറ്റി മൈക്കല്‍ ജോര്‍ദാന്‍ന്‍റെ പിറന്നാള്‍ അവസരത്തില്‍ ഇദ്ദേഹത്തെ ക്ഷണിച്ചു ആദരവ് പ്രകടിപ്പിച്ചിരുന്നു.

2006ല്‍ പെട്ടന്നുണ്ടായ ഒരു ഹൃദയസ്തംഭനം കാരണം നോര്‍മന്‍ അന്തരിച്ചു, സ്മിത്തും കാര്‍ലോസ്സും ശവമഞ്ചത്തെ അനുഗമിച്ചിരുന്നു. സ്വന്തം രാജ്യം മരണം വരെ അദ്ദേഹത്തെ അംഗീകരിച്ചിട്ടോ മാപ്പ് പറഞ്ഞിട്ടോ ഇല്ല. 2012 ഇല്‍ ആസ്ത്രേലിയന്‍ സര്‍ക്കാര്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞു, ആ നോട്ട് കൂടെ ചേര്‍ക്കുന്നു.

This House “recognises the extraordinary athletic achievements of the late Peter Norman, who won the silver medal in the 200 meters sprint running event at the 1968 Mexico City Olympics, in a time of 20.06 seconds, which still stands as the Australian record”.
“Acknowledges the bravery of Peter Norman in donning an Olympic Project for Human Rights badge on the podium, in solidarity with African-American athletes Tommie Smith and John Carlos, who gave the ‘black power’ salute”.
“Apologises to Peter Norman for the wrong done by Australia in failing to send him to the 1972 Munich Olympics, despite repeatedly qualifying; and belatedly recognises the powerful role that Peter Norman played in furthering racial equality”.
However, perhaps, the words that remind us best of Peter Norman are simply his own words when describing the reasons for his gesture, in the documentary film “Salute,” written, directed and produced by his nephew Matt.
“I couldn’t see why a black man couldn’t drink the same water from a water fountain, take the same bus or go to the same school as a white man.

ചരിത്രത്തിലെ മറക്കാന്‍ പാടില്ലാത്ത ഒരു എടിലെ മറന്നുപോയ ഒരു ഭാഗമായി നോര്‍മാന്‍ അവശേഷിക്കുന്നു.

Advertisement