പുതിയ ദേശീയ റെക്കോര്‍ഡ് നേടി അവിനാശ് സാബലേ, ഹീറ്റ്സിൽ ഏഴാമത്

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലെ ആദ്യ ഹീറ്റിൽ ഇന്ത്യയുടെ അവിനാശ് സാബലേയ്ക്ക് ഏഴാം സ്ഥാനം. തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് ഇന്ന് ഭേദിച്ച് മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്തത്. 8 മിനുട്ട് 18.12 എന്ന ടൈം ആണ് അവിനാശ് ക്ലോക്ക് ചെയ്തത്.

താരത്തിന്റെ മുന്‍ റെക്കോര്‍ഡ് 8.20.20 ആണ്. താരത്തിന്റെ ഈ പ്രകടനം 2022ൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നല്‍കുന്നുണ്ട്. 69 വര്‍ഷത്തിൽ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അവിനാശ് സാബലേ.

അവിനാശ് ആകെ മത്സരാര്‍ത്ഥികളിൽ 13 ാമത്തെ മികച്ച സമയം ആണ് നേടിയത്. ഹീറ്റ്സിൽ നിന്ന് മൂന്ന് വീതം താരങ്ങളും പിന്നീടുള്ള മികച്ച ആറ് സ്ഥാനക്കാരുമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതിൽ ഹീറ്റ് 3ലെ യോഗ്യത നേടിയ മൂന്ന് താരങ്ങളും അവിനാശിനെക്കാള്‍ കുറഞ്ഞ സമയം ക്ലോക്ക് ചെയ്തപ്പോള്‍ അവിനാശിന്റെ സാധ്യതകള്‍ ഇല്ലാതാകുകയായിരുന്നു.

Exit mobile version