കാസർകോടിന്റെ ജ്യോതിപ്രസാദ്‌ ഇനി കേരളത്തിന്റെ ഉസൈൻ ബോൾട്ട്

കേരളത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരൻ കാസര്‍കോട് മടിക്കൈ അമ്പലത്തുകര സ്വദേശി ടി.കെ. ജ്യോതിപ്രസാദ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റര്‍ ഓട്ടം 10.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതിപ്രസാദ്‌ ഈ നേട്ടം സ്വന്തമാക്കിയത്.

സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് 200 മീറ്ററില്‍ രണ്ടാം സ്ഥാനവും ജ്യോതിപ്രസാദ് സ്വന്തമാക്കിയിട്ടുണ്ട്. 2014 മുതല്‍ 2016 വരെ നടന്ന വിവിധ മത്സരങ്ങളില്‍ ദേശീയ, സംസ്ഥാനതലങ്ങളില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ ജ്യോതിപ്രസാദ്‌ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിരാട് കോഹ്‍ലിയെ മറികടന്ന് ഷൊയ്ബ് മാലിക്
Next articleസലാ കളിക്കുമെന്ന ശുഭാപ്തി വിശ്വാസവുമായി ഈജിപ്ത് കോച്ച്