4×400 മീറ്റർ റിലെയിൽ സ്വർണം നേടി അമേരിക്ക, 11 ഒളിമ്പിക് മെഡലുമായി ചരിത്രം കുറിച്ചു ആലിസൻ ഫീലിക്‌സ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതകളുടെ 4×400 മീറ്റർ റിലെയിൽ സ്വർണം നേടി അമേരിക്കൻ ടീം. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമേരിക്കൻ ടീം സ്വർണം സ്വന്തമാക്കിയത്. മൂന്നു മിനിറ്റ് 16.85 സെക്കന്റിൽ അമേരിക്കൻ ടീം റിലെ പൂർത്തിയാക്കി. അതേസമയം രണ്ടാമത് എത്തിയ പോളണ്ട് പിന്നെയും നാലു സെക്കന്റ് കൂടി എടുത്താണ് വെള്ളി നേടിയത്. കാനഡയിൽ നിന്നു അതിശക്തമായ പോരാട്ടം നേരിട്ടെങ്കിലും ജമൈക്ക വെങ്കലം സ്വന്തമാക്കി.

ഇതിഹാസ താരം ആലിസൻ ഫീലിക്‌സ് ഫൈനലിൽ അമേരിക്കക്ക് ആയി രണ്ടാമത് ആയി ഓടാൻ ഇറങ്ങി. സ്വർണം സ്വന്തമാക്കിയതോടെ ഒളിമ്പിക്സിൽ ഫീലിക്‌സ് നേടുന്ന 11 മത്തെ മെഡൽ ആയി മാറി ഇത്. അമേരിക്കൻ ചരിത്രത്തിൽ അത്ലറ്റിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന താരമായും ഇതോടെ ഫീലിക്‌സ് മാറി. അമ്മയായതോടെ കരാർ റദ്ദാക്കിയ നൈക്കിയോട് പൊരുതി ഫീലിക്‌സ് നേടുന്ന ഈ നേട്ടത്തിന് ഇരട്ടി മധുരം തന്നെയാണ്. നേരത്തെ 400 മീറ്ററിൽ വെങ്കലവും താരം ടോക്കിയോയിൽ നേടിയിരുന്നു. നിലവിൽ 12 മെഡലുകൾ 1920-28 കാലത്ത് നേടിയ ഫിൻലാന്റ് താരം പാവോ നുർമി മാത്രം ആണ് ഫീലിക്‌സിനെക്കാൾ ഒളിമ്പിക് മെഡലുകൾ അത്ലറ്റിക്സിൽ ഉള്ള ഏക താരം. മക്ലോകിൻ, ഡാലിയ മുഹമ്മദ് എന്നിവർ അടങ്ങിയ അമേരിക്കൻ ടീം ആണ് ഫീലിക്‌സിന് ഒപ്പം ഓടിയത്.