ജാവലിൻ ത്രോയിൽ ഇന്ത്യൻ താരത്തിന് എട്ടാം സ്ഥാനം

- Advertisement -

ലോക ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അനു റാണിക്ക് എട്ടാം സ്ഥാനം. പുതിയ ദേശീയ റെക്കോർഡുമായി ഫൈനലിന് എത്തിയ റാണി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.

അതേസമയം വലിയ അട്ടിമറിയാണ് വനിതകളുടെ ജാവലിനിൽ കണ്ടത്. എല്ലാരും സ്വർണം നേടും എന്നു പ്രതീക്ഷിച്ച ചൈനീസ് ഹുയ്ഹുയ് ലു വെങ്കല മെഡലിൽ ഒതുങ്ങിയപ്പോൾ 66.56 മീറ്റർ ദൂരം എറിഞ്ഞ ഓസ്‌ട്രേലിയൻ താരം കെൽസി ലീ ബാബർ സ്വർണം നേടി. സ്വപ്നസമാനമായ പ്രകടനം ആണ് ഓസ്‌ട്രേലിയൻ താരത്തിൽ നിന്ന് ഉണ്ടായത്.

Advertisement