ദേശീയ റെക്കോർഡുമായി ഇന്ത്യൻ നീന്തൽ താരം ഫൈനലിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നീന്തൽ താരം വിർഥവാൾ ഖാഡെ ദേശീയ റെക്കോർഡ് തിരുത്തി ഫൈനലിൽ. 50 മീറ്റർ ഫ്രീ സ്റ്റൈൽ കാറ്റഗറിയിലാണ് ഖാഡെ ഫൈനലിൽ കടന്നത്.

22.43 സെക്കന്റിൽ ഫിനിഷ് ചെയ്ത വിർഥവാൾ ഖാഡെ ഹീറ്റ്സിലെ മൂന്നാമത്തെ മികച്ച സമയമാണ് സ്വന്തമാക്കിയത്. ജപ്പാനിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ വിർഥവാൾ ഖാഡെയുടെ തന്നെ 22.52, സെക്കന്റസ് എന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്.

മഹാരാഷ്ട്രയിൽ തഹസിൽദാരായി ജോലി നോക്കുന്ന വിർഥവാൾ ഖാഡെ നാല് വർഷത്തേക്ക് നീന്തലിൽ നിന്നും വിട്ടു നിന്ന ശേഷമാണ് ശക്തമായി കളത്തിൽ തിരിച്ചിറങ്ങിയത്.

Exit mobile version