Picsart 23 09 27 10 33 19 234

സംറ കോറിന് ലോക റെക്കോർഡ്, ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. ഇന്ന് ഷൂട്ടിംഗിൽ ലോക റെക്കോർഡുമായി സിഫ്റ്റ് സംറ കോർ ആണ് സ്വർണ്ണം സ്വന്തമാക്കിയത്. 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത ഇനത്തിൽ ആയിരുന്നു സ്വർണ്ണം. ഗെയിംസ് റെക്കോർഡിനൊപ്പം ലോക റെക്കോർഡും സംറ തകർത്തു. താരം ഇന്ന് നേടുന്ന രണ്ടാം മെഡൽ ആണിത്.

22കാരിയായ ഷൂട്ടറുടെ സ്വർണ്ണം ഇന്ത്യയുടെ ഈ ഏഷ്യൻ ഗെയിംസിലെ അഞ്ചാം സ്വർണ്ണം ആണ്. ഫൈനലിൽ 469.6 സ്കോറാണ് സമ്ര നേടിയത്. 462.3 സ്‌കോറുമായി ചൈനയുടെ ക്യോങ്യു ഷാങ് വെള്ളി നേടി. ഇന്ത്യയുടെ തന്നെ ആഷി ചൗക്‌സി വെങ്കലം നേടി. ആഷിയുടെ മൂന്നാം മെഡൽ ആണിത്.

Exit mobile version