ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ന് ഇന്ത്യക്ക് രണ്ടാമത്തെ വെള്ളിമെഡൽ. ഇന്ന് നടന്ന പുരുഷന്മാരുടെ ഷൂട്ടിംഗ് ട്രാപ് ഇവെന്റിലാണ് ഇന്ത്യയുടെ ലക്ഷ്യ ഷിയോറാൻ വെള്ളിമെഡൽ സ്വന്തമാക്കിയത്. അതെ സമയം ഇതേ ഇനത്തിൽ ഇന്ത്യയുടെ മാനവ്ജിത് സിങ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു.

ഫൈനലിൽ 43/50 എന്ന നിലയിൽ പോയിന്റ് നേടിയാണ് ഈ പത്തൊൻപതുകാരൻ വെള്ളിമെഡൽ സ്വന്തമാക്കിയത്.  ചൈനീസ് തായ്‌പേയുടെ യാങ് കുന്പിക്കാണ് സ്വർണ മെഡൽ. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാല് മെഡലുകളായി.

ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെള്ളിമെഡൽ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് ഇന്ത്യൻ താരം ദീപക് കുമാർ വെള്ളിമെഡൽ സ്വന്തമാക്കിയത്. 247.7 പോയിന്റുമായാണ് ദീപിക കുമാർ വെള്ളി സ്വന്തമാക്കിയത്. നിർണായക ഘട്ടങ്ങളിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ദീപക് കുമാറിന് വെള്ളി മെഡൽ നേടാൻ സഹായകരമായത്.

ചൈനയുടെ ഹയോറാൻ യാങിന് ആണ് സ്വർണം. 249.1 പോയിന്റ് നേടിയാണ് ചൈനീസ് താരം സ്വർണം സ്വന്തമാക്കിയത്. ചൈനീസ് തായ്‌പേയുടെ ഷായോചുവാൻ വെങ്കലം നേടി. ഏഷ്യൻ ഗെയിംസിൽ ഇത് ഇന്ത്യയുടെ മൂന്നാമത്തെ മെഡൽ ആയിരുന്നു.

ഏഷ്യൻ ഗെയിംസിൽ ചരിത്രം തിരുത്തിയ ജയവുമായി പാക്കിസ്ഥാൻ

ഏഷ്യൻ ഗെയിംസിൽ 44 വർഷത്തെ ചരിത്രം തിരുത്തിയ ജയവുമായി പാക്കിസ്ഥാൻ. പാക്കിസ്ഥാൻ ഫുട്ബോൾ ടീമാണ് 44 വർഷമായി സാധിക്കാത്ത കാര്യം പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ സാധിച്ചത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു വിജയം നേടാൻ പാക്കിസ്ഥാൻ ഫുട്ബാൾ ടീമിനായിരുന്നില്ല. നേപ്പാളിനെതിരെ നേടിയ ജയമാണ് പാകിസ്ഥാന് ഈ നേട്ടം നൽകിയത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നേപ്പാളിനെ പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മൂന്നു ഗോളുകളുമടിച്ചത് പാക്കിസ്ഥാനാണ്. 12 ആം മിനുട്ടിൽ ഷഹബാസ് യൂനസിന്റെ സെൽഫ് ഗോളിൽ നേപ്പാൾ മുന്നിലെത്തി . മുഹമ്മദ് ബിലാൽ, സദ്ദാം ഹുസ്സൈൻ എന്നിവരാണ് പാകിസ്താന് വേണ്ടി ഗോളടിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിൽ ജപ്പാനോടും വിയറ്റ്നാമിനോടും പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു.

ഇന്തോനേഷ്യയെ തകത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം തകർപ്പൻ ജയം. ആതിഥേയരായ ഇന്തോനേഷ്യയെയാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ എട്ടു ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ വിജയിച്ചത്.

ഗുർജിത് കൗറിന്റെ ഹാട്രിക്കാണ് ഇന്ത്യൻ ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഉദിത, വന്ദന കടാരിയ, ഗുർജിത് കൗർ, ലാൽറംസിയമി, നവനീത് കൗർ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളടിച്ചത്. ചൊവ്വാഴ്ച ഉസ്‌ബെസ്‌കിസ്താനെതിരെയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ അടുത്ത മത്സരം.

ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം നേടി ബജ്‌രംഗ് പൂനിയ

ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനം തന്നെ സുവർണ നേട്ടവുമായി ടീം ഇന്ത്യ. ഗുസ്തിയിൽ 65 kg ഫ്രീ സ്റ്റൈലിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയ സ്വർണം നേടി. ജപ്പാന്റെ റാക്കറ്റാനി ഡൈച്ചിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ആദ്യ സ്വർണം ബജ്‌രംഗ് പൂനിയ നേടിയത്.

ടെക്ക്നിക്കൽ സുപ്പീരിയോരിറ്റിലാണ് ഇതുവരെ പൂനിയ ജയിച്ചതെങ്കിൽ ഇത്തവണ നമ്പേഴ്‌സിലായിരുന്നു വിജയം. 11-8 എന്ന സ്കോറിനാണ് സെമിസ് ബോട്ടിൽ മംഗോളിയൻ താരത്തെ പരാജയപ്പെട്ടുത്തിയത്. ഏഷ്യൻ ഗെയിംസിൽ തന്റെ ആദ്യ സ്വർണമാണ് ബജ്‌രംഗ് പൂനിയ നേടിയത്.

ഡിഫെൻസും അറ്റാക്കും ഒരു പോലെ മിക്സ് ചെയ്ത മികച്ച പ്രകടനമാണ് ബജ്‌രംഗ് പൂനിയ പുറത്തെടുത്തത്. സ്ഥിരതയാർന്ന പ്രകടനമാണ് ടൂര്ണമെറ്റിൽ ഉടനീളം താരം പുറത്തെടുത്തത്. ടെക്ക്നിക്കൽ സുപ്പീരിയോരിറ്റി – പത്ത് പോയന്റ് ലീഡ് നേടിയാണ് എല്ലാ ബോട്ടും താരം വിജയിച്ചത്. ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്തിന്റെ പ്രോഡിജിയായ ബജ്‌രംഗ് പൂനിയ ഗോൾഡ് കോസ്റ്റിൽ വെച്ച് നടന്ന കോമ്മൺവെൽത്ത് ഗെയിംസിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ മലയാളി താരം സാജന്‍ പ്രകാശ് അഞ്ചാമത്

ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് നീന്തൽ ഫൈനലില്‍ മലയാളി താരം സാജന്‍ പ്രകാശ് അഞ്ചാമതായി ഫിനിഷ് ചെയ്തു. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈസ് ഹീറ്റ്‌സിലാണ് സാജൻ പ്രകാശിന്റെ നേട്ടം. 1:57.75 ലാണ് സാജന്‍ ഫിനിഷ് ചെയ്തത്. മികച്ച പ്രകടനമാണ് മലയാളിയായ യുവതാരത്തിന്റേത്.

റിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈസ് ഹീറ്റ്‌സിൽ പങ്കെടുത്ത താരമാണ് സാജൻ പ്രകാശ് . ജാപ്പനീസ് താരമായ സെറ്റോ ദൈയ സ്വർണവും മറ്റൊരു ജാപ്പനീസ് താരമായ ഹോരമുറോ നാവോ വെള്ളിയും ചൈനീസ് താരമായ ലി വെങ്കലവും നേടി.

കബഡിയിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ, ഇത്തവണ വീണത് ശ്രീലങ്ക

ഇന്തോനേഷ്യയിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ കബഡിയിൽ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. അയൽക്കാരായ ശ്രീലങ്കയെയാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. കരുത്തരായ ഇന്ത്യക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ ശ്രീലങ്കയ്‌ക്കുമായില്ല. ഇനി ഒരു ജയം ഇന്ത്യയെ സെമി ഫൈനൽസിൽ എത്തിക്കും.

മത്സരത്തിൽ ഉടനീളെ ആധിപത്യം പുലർത്തിയ ഇന്ത്യ 44-28 എന്ന സ്കോറിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. അജയ് താക്കൂറും സംഘവും ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ കുത്തകയാണ് കബഡി. 1990. മുതലുള്ള എല്ലാ ഏഷ്യൻ ഗെയിംസിലും ഇന്ത്യയാണ് കബഡിയിൽ സ്വർണം സ്വന്തമാക്കുന്നത്.

ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ മലയാളി താരം സാജന്‍ പ്രകാശ് ഫൈനലില്‍

ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ മലയാളി താരം സാജന്‍ പ്രകാശ് ഫൈനലില്‍ കടന്നു. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈസ് ഹീറ്റ്‌സിലാണ് സാജൻ പ്രകാശിന്റെ നേട്ടം. 1:58.12 ലാണ് സാജന്‍ ഫിനിഷ് ചെയ്തത്. ഇന്നത്തെ ഏറ്റവും വേഗതയേറിയ നീന്തൽ താരമായാണ് സാജൻ ഫൈനൽ ഉറപ്പിച്ചത്.

വൈകിട്ട് ആറരയ്ക്കാണ് ഫൈനല്‍ മത്സരം നടക്കുക. റിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈസ് ഹീറ്റ്‌സിൽ പങ്കെടുത്തിരുന്നു.

ഗുസ്തിയിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ, ബജ്‌രംഗ് പൂനിയ ഫൈനലിൽ

ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനം തന്നെ രണ്ടാം മെഡൽ ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഗുസ്തിയിൽ 65 kg ഫ്രീ സ്റ്റൈലിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ബജ്‌രംഗ് പൂനിയ ഫൈനലിൽ കടന്നു. മംഗോളിയയുടെ ബാച്ചുലുൻ ബാറ്റ്മാഗ്നൈയെ പരാജയപ്പെടുത്തിയാണ് ബജ്‌രംഗ് പൂനിയ ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

ടെക്ക്നിക്കൽ സുപ്പീരിയോരിറ്റിലാണ് ഇത്തവണയും താരത്തിന്റെ ജയം. 10-0 എന്ന സ്കോറിനാണ് സെമിസ് ബോട്ടിൽ മംഗോളിയൻ താരത്തെ പരാജയപ്പെട്ടുത്തിയത്. ഇനി ഏഷ്യൻ ഗെയിംസിൽ തന്റെ ആദ്യ സ്വർണം തേടിയാണ് ഫൈനലിൽ ബജ്‌രംഗ് പൂനിയ ഇറങ്ങുന്നത്.

ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം ചൈനക്ക്

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണമെന്ന നേട്ടം സ്വന്തമാക്കിയത് ചൈന. ചൈനീസ് വുഷു അത്‌ലറ്റ് സൺ പെയുവാൻ ആണ് ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം നേടിയത്. വുഷുവിന്റെ ചാങ്ക്വാൻ കാറ്റഗറിയിൽ ആണ് ചൈനക്ക് ആദ്യ സ്വർണം പിറന്നത്.

ആതിഥേയരായ ഇന്തോനേഷ്യയുടെ താരം എഡ്ഗാർ സേവ്യർ മാർവലോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചൈനീസ് താരം സ്വർണം നേടിയത്. തായ്‌പേയുടെ സമി സെമിനാണ് വെങ്കലം നേടിയത്. ഇതേ കാറ്റഗറിയിൽ രണ്ടു ഇന്ത്യൻ താരങ്ങളും മത്സരിച്ചിരുന്നു. ഇന്ത്യൻ അഞ്ജുൾ നാംദേയോ അഞ്ചാം സ്ഥാനവും പത്തൊൻപത് കാരനായ യുവതാരം സൂരജ് സിംഗ് മയങ്ലംബം പത്താം സ്ഥാനവും നേടി.

കബഡിയിൽ ഇന്ത്യ ജയത്തോടെ തുടങ്ങി

ഇന്തോനേഷ്യയിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ കബഡിയിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. രാവിൽ ഇന്ത്യൻ വനിതകളാണ് ആദ്യം ഇറങ്ങിയത്. ജപ്പാനെ ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയപ്പോൾ ഇന്ത്യൻ പുരുഷ ടീമിന് എതിരാളികളായി കിട്ടിയത് അയൽക്കാരായ ബംഗ്ലാദേശിനെയാണ്. കരുത്തരായ ഇന്ത്യക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ ബംഗ്ലാദേശിനായില്ല.

മത്സരത്തിൽ ഉടനീളെ ആധിപത്യം പുലർത്തിയ ഇന്ത്യ എതിരാളികൾക്ക് ശക്തമായ സന്ദേശമാണ് നൽകിയത്. 50-21 എന്ന സ്കോറിനാണ് ഇന്ത്യ ആദ്യ മത്സരം ജയിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ കുത്തകയാണ് കബഡി. 1990. മുതലുള്ള എല്ലാ ഏഷ്യൻ ഗെയിംസിലും ഇന്ത്യയാണ് കബഡിയിൽ സ്വർണം സ്വന്തമാക്കുന്നത്.

 

മെഡൽ ഒരു വിജയമകലെ, ബജ്‌രംഗ് പൂനിയ സെമിയിൽ

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബജ്‌രംഗ് പൂനിയ സെമിയിൽ കടന്നു. താജികിസ്ഥാന്റെ അബ്ദുൽ ക്വാസിം ഫാസിയേവിനെ പരാജയപ്പെട്ടുത്തിയാണ് ബജ്‌രംഗ് പൂനിയ സെമി ഫൈനലിൽ എത്തിയത്.

ടെക്ക്നിക്കൽ സുപ്പീരിയോരിറ്റിലാണ് ഇത്തവണയും താരത്തിന്റെ ജയം. 12-2 എന്ന സ്കോറിനാണ് ബജ്‌രംഗ് പൂനിയ ടാജിസ്‌കിസ്ഥാൻ താരത്തെ പരാജയപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസിലെ മെഡൽ ഒരു വിജയമകലെയാണ് ബജ്‌രംഗ് പൂനിയക്ക്.

Exit mobile version