Picsart 23 10 04 00 50 12 068

സ്വർണ്ണ പ്രതീക്ഷയുമായി നീരജ് ചോപ്ര ഇന്ന് ഇറങ്ങും

ഏഷ്യൻ ഗെയിംസിൽ ഇന്നും ഇന്ത്യക്ക് ഏറെ മെഡൽ പ്രതീക്ഷ ഉണ്ട്. നീരജ് ചോപ്ര ഇന്ന് ജാവലിൻ ത്രോ ഫൈനലിൽ ഇറങ്ങുന്നുണ്ട്. ഇതാകും ഇന്ത്യൻ കായിക പ്രേമികൾ ഏറ്റവും ഉറ്റു നോക്കുന്ന ഇവന്റ്. ഒളിമ്പിക് ഗോൾഡ് ജേതാവ് ഇന്നും ഇന്ത്യയിലേക്ക് സ്വർണ്ണം കൊണ്ടു വരും എന്നാണ് പ്രതീക്ഷ. നീരജ് ചോപ്രയുടെ പ്രധാന വെല്ലുവിളി ആയ പാകിസ്താൻ താരം അർഷാദ് നദീം ഇന്ന് കളിക്കുന്നില്ല. പരിക്ക് കാരണം നദീം ഫൈനലിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 4.35ന് ആണ് ഫൈനൽ ആരംഭിക്കുന്നത്. മത്സരം തത്സമയം സോണി നെറ്റ്വർക്കിലും സോണി ലൈവിലും കാണാൻ ആകും. ബോക്സിംഗ്, അശ്വാഭ്യാസം, സ്ക്വാഷ് എന്നിവയിലും ഒപ്പം അത്ലറ്റിക്സിൽ മറ്റു വിഭാഗങ്ങളിലും ഇന്ത്യക്ക് ഇന്ന് മെഡൽ പ്രതീക്ഷകൾ ഉണ്ട്.

Exit mobile version