Site icon Fanport

ഏഷ്യൻ ഗെയിംസിൽ നിന്ന് ലിയാന്‍ഡര്‍ പെയസ് പിന്മാറി

ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ നിന്ന് വെറ്ററൻ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയസ് പിന്മാറി. ഡബിൾസിൽ തനിക്ക് ലഭിച്ച പങ്കാളിയെ ചെല്ലിയുള്ള പ്രശ്നത്തിലാണ് ലിയാന്‍ഡര്‍ പെയസ് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറുന്നത്.

ഇന്ത്യയുടെ മികച്ച ഡബിൾസ് താരങ്ങളായ രോഹൻ ബൊപ്പണ്ണയെയോ ഡിവിജ് ശരണിനെയോ ആണ് ലിയാന്‍ഡര്‍ പെയസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മികച്ച ഫോമിലില്ലാത്ത സുമിത് നഗലിനെയാണ് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ പെയസിന് കൂട്ടായി ഏഷ്യൻ ഗെയിംസിൽ കണ്ടത്. ഇതിനെ തുടർന്നാണ് പെയസ് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറുന്നത്.

ആഴ്ചകൾ മുൻപേ തന്നെ ഒരു ഡബിൾസ് സ്പെഷ്യലിസ്റ് താരത്തെ താൻ ആവശ്യപെട്ടിരുന്നെന്നും എന്നാൽ ടെന്നീസ് അസോസിയേഷൻ സ്പെഷ്യലിസ്റ് താരത്തെ നൽകാൻ തയ്യാറായില്ലെന്നും പെയസ് പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ 5 സ്വർണമടക്കം എട്ട് മെഡൽ നേടിയ താരമാണ് പെയസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version