Picsart 23 09 30 10 51 59 641

ഷൂട്ടിംഗിൽ ഇന്ത്യക്ക് 19ആം മെഡൽ, ദോഹ ഏഷ്യൻ ഗെയിംസിലെ റെക്കോർഡ് മറികടന്നു

10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യക്ക് വെള്ളി. ഇന്ത്യൻ ജോഡികളായ സരബ്ജോത് സിംഗ്-ദിവ്യ തഡിഗോൾ എന്നിവരണ് വെള്ളി സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യ ഏറെ മുന്നിലായിരുന്നു പക്ഷെ ടൈം ഔട്ട് എടുത്ത ശേഷം ശക്തമായി തിരിച്ചുവന്ന ചൈന സ്വർണ്ണം സ്വന്തമാക്കുക ആയിരുന്നു.

ചൈനയുടെ ബോവെൻ ഷാങ്ങും റാൻസിൻ ജിയാങ്ങുമാണ് സ്വർണം നേടിയത്. ഇന്ത്യക്ക് ഈ വെള്ളിയോടെ ഷൂട്ടിംഗിൽ 19 മെഡലുകൾ ആയി. ആറ് സ്വർണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും ഇന്ത്യ ഷൂട്ടിങിൽ മാത്രം നേടി. 2006 ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്ഥാപിച്ച ഷൂട്ടിംഹിലെ മെഡൽ എണ്ണത്തിന്റെ മുൻ റെക്കോർഡ് ഇതീയ്യെ ഇന്ത്യ മറികടക്കുകയും ചെയ്തു.

Exit mobile version