Picsart 23 09 30 19 57 06 608

ഇന്ത്യൻ ഹോക്കി ടീമിന്റെ താണ്ഡവം!! പാകിസ്താന്റെ വലയിൽ 10 ഗോളുകൾ!!

ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ഗെയിംസിൽ സെമി ഫൈനലിലേക്ക്. ഇന്ന് ഗ്രൂപ്പിലെ നാലാം മത്സരത്തിൽ പാകിസ്താനെ ഇന്ത്യ തകർത്തെറിഞ്ഞു. തീർത്തും ഏകപക്ഷീയ മത്സരത്തിൽ രണ്ടിനെതിരെ പത്തു ഗോളുകൾക്ക് ആണ് ഇന്ത്യ വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ നാലു ഗോളുകൾക്ക് മുന്നിൽ എത്തി. 8ആം മിനുട്ടിൽ മന്ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ഗോളടി തുടങ്ങിയത്.

11ആം മിനുട്ടിലും 17ആം മിനുട്ടിൽ ഹർമൻപ്രീത് സിംഗ് ഇന്ത്യക്കായി ഗോൾ നേടി. 30ആം മിനുട്ടിൽ സുമിത് കൂടെ ഗോൾ നേടിയതോടെ ഇന്ത്യക്ക് 4-0ന്റെ ലീഡ് ആയി.

ഹാഫ് ടൈമിനു ശേഷം ഇന്ത്യ അറ്റാക്കിന് ശക്തി കൂട്ടി. ഹർമൻപ്രീത് രണ്ട് ഗോളുകൾ കൂടെ സ്കോർ ചെയ്ത് സ്കൊർ 6-0 എന്നാക്കി. 41ആം മിനുട്ടിൽ വരുൺ കുമാർ ഇന്ത്യയുടെ ഏഴാം ഗോൾ നേടി. മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൾ സ്കോർ 7-2.

ശംസേർ, ലളിത്, വരുൺ കുമാർ എന്നിവർ കൂടെ ഗോൾ നേടിയതോടെ ഇന്ത്യ 10-2 എന്ന വിജയം പൂർത്തിയാക്കി. നാലു മത്സരങ്ങളിൽ നാലു ജയിച്ച് ഇന്ത്യ 12 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. പാകിസ്താന് 9 പോയിന്റ് ഉണ്ട്.

Exit mobile version