Picsart 23 10 04 09 20 57 810

തായ്ലാൻഡിനെയും തകർത്ത് ഇന്ത്യൻ കബഡി ടീം

2023ലെ ഏഷ്യൻ ഗെയിംസിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യൻ കബഡി ടീമിന്റെ വിജയം. തായ്‌ലൻഡിനെ നേരിട്ട ഇന്ത്യ 37 പോയിന്റിന്റെ ഉജ്ജ്വല വിജയം നേടി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി‌. 63-26 എന്ന സ്‌കോറിനാണ് കളി അവസാനിച്ചത്‌‌.

ആകാശ് ഷിൻഡെ, നിതിൻ റാവൽ, അസ്ലം ഇനാംദാർ, സച്ചിൻ തൻവർ എന്നിവർ സബ്ബായി വന്ന് മികച്ച പ്രകടനം പുറത്തെടുത്തത് ഇന്ന് ഇന്ത്യക്ക് പോസിറ്റീവ് ആയി. ഏഴ് തവണ ചാമ്പ്യൻമാരായിട്ടുള്ള ഇന്ത്യ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെയും ഏകപക്ഷീയ സ്കോറിന് തോൽപ്പിച്ചിരുന്നു‌.

ചൈനീസ് തായ്‌പേയ്,, ജപ്പാൻ എന്നിവരാണ് ഇനി ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് ബാക്കിയുള്ള എതിരാളികൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ആണ് സെമിയിലെത്തുക.

Exit mobile version