Picsart 23 10 03 09 58 33 633

ഹോങ്കോങിന്റെ വല നിറച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം സെമി ഫൈനലിൽ

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിലും ഇന്ത്യ സെമി ഫൈനലിൽ എത്തി. ഇന്ത്യ ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹോങ്കോങ് ചൈനയെ തോല്പ്പിച്ചു. എതിരില്ലാത്ത 13 ഗോളുകൾക്ക് ആയിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് ആയി വന്ദന, ദീപിക, ദീപ് ഗ്രേസ് എന്നിവർ ഹാട്രിക്ക് നേടി.

2, 16, 48 മിനുട്ടുകളിൽ ആയിരുന്നു വന്ദന കറ്റാരിയയുടെ ഹാട്രിക്ക്. 4, 54, 58 മിനുട്ടുകളിൽ ദീപിക അവരുടെ ഗോളുകൾ നേടി. 11, 34, 42 മിനുട്ടുകളിൽ ആയിരുന്നു ദീപ് ഗ്രേസിന്റെ ഗോളുകൾ. ഇന്ത്യക്ക് ആയി സംഗീക കുമാരി ഇരട്ട ഗോളുകളും നേടി. ഗോപിക, നവ്നീത് കോർ എന്നിവരാണ് മറ്റു സ്കോറേഴ്സ്.

ഗ്രൂപ്പ് ഘട്ടത്തിലെ നാലു മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ സമ്പാദ്യം. നേരത്തെ ഇന്ത്യം പുരുഷ ടീമും സെമി ഫൈനൽ ഉറപ്പിച്ചിരുന്നു.

Exit mobile version