Site icon Fanport

ചരിത്രം, 41 വർഷങ്ങൾക്ക് ശേഷം അശ്വാഭ്യാസത്തിൽ ഇന്ത്യ സ്വർണം നേടി

1982 ന് ശേഷം ആദ്യമായി ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ ഇന്ത്യ സ്വർണം നേടി. സുദീപ്തി ഹജേല, ഹൃദയ് വിപുൽ ഛേദ, അനുഷ് ഗാർവല്ല, ദിവ്യകൃതി സിംഗ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം കുതിരസവാരിയിൽ ഡ്രെസ്സേജ് ഇനത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ നേടിയാണ് ചരിത്രം രചിച്ചു.

ഇന്ത്യ 23 09 26 15 14 49 075

ടീം ഡ്രെസ്സേജ് ഇനത്തിൽ 209.205 സ്‌കോറുമായി ഇന്ത്യൻ ടീം ഇന്ന് ഒന്നാമതെത്തി. ചൈന 204.882 സ്‌കോറുമായി വെള്ളിയും ഹോങ്കോങ് ചൈന 204.852 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.

ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ ഇന്ത്യയുടെ നാലാമത്തെ സ്വർണവും ഈയിനത്തിലെ മൊത്തത്തിലുള്ള 13-ാം മെഡലുമാണിത്. ഇക്വസ്‌ട്രിയനിൽ ഇന്ത്യയുടെ 3 സ്വർണമെഡലുകളും 1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് വന്നത്.

Exit mobile version