കബഡിയില്‍ വനിതകള്‍ ഫൈനലിലേക്ക്

ചൈനീസ് തായ്‍പേയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിത സംഘം കബഡി ഫൈനലില്‍. അല്പ സമയം മുമ്പ് നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ 27-14 എന്ന സ്കോറിനാണ് ചൈനീസ് തായ്പേയെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായ ഒരു മത്സരയിനമാണ് വനിത കബഡി. കബഡിയില്‍ തുടര്‍ച്ചയായ മൂന്നാം ഗെയിംസ് സ്വര്‍ണ്ണമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.