Picsart 23 10 01 20 04 19 365

1500 മീറ്ററിൽ ഇന്ത്യക്ക് മൂന്ന് മെഡലുകൾ

1500 മീറ്ററിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും രണ്ട് ഫൈനലുകളിലായി മൂന്ന് മെഡലുകളോടെ ഇന്ത്യ ഇന്ന് സ്വന്തമാക്കി. വനിതകളുടെ ഫൈനലിൽ 4:12.74 മിനിറ്റിൽ ഹർമിലൻ ബെയിൻസ് ഇന്ത്യക്കായി വെള്ളി മെഡൽ നേടി. പുരുഷന്മാരുടെ ഫൈനലിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടി. അജയ് കുമാർ സരോജ് 3:38.94 മിനിറ്റിൽ വെള്ളി നേടിയപ്പോൾ  3:39.74 മിനിറ്റിൽ ജിൻസൺ ജോൺസൺ വെങ്കലം നേടി.

ഹർമിലന്റെ അച്ഛൻ അമൻദീപ് ബെയിൻസ് 1500 മീറ്ററിൽ സൗത്ത് ഏഷ്യൻ ഗെയിംസ് മുമ്പ് മെഡൽ നേടിയിട്ടുള്ള താരമാണ്. അമ്മ മാധുരി സക്‌സേന 2002 ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ വെള്ളി മെഡൽ ജേതാവുമാണ്.

Exit mobile version