Site icon Fanport

അത്ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം, അഭിമാനമായ് അവിനാശ് സാബിൾ

ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാശ് സാബിൾ സ്വർണം നേടി. 8:19:50 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു സ്വർണ്ണം. ഈ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണമാണിത്.ഏഷ്യൻ ഗെയിംസിന്റെ ഈ പതിപ്പിലെ ഇന്ത്യയുടെ 12-ാം സ്വർണവും.

അവിനാശ് 23 10 01 17 10 20 196

തുടക്കം മുതൽ വ്യക്തമായ ലീഡ് എടുത്ത അവിനാഷ്
അവസാന 50 മീറ്ററിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ അടുത്തൊന്നും ആരും ഉണ്ടായിരുന്നില്ല. 2022 ലെ കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവാണ് അവിനാശ് സാബിൾ. 8 മിനിറ്റ് 11.20 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഈ ഇനത്തിൽ ദേശീയ റെക്കോർഡ് അവിനാശിനുണ്ട്. ഇനി 5000 മീറ്ററിലും അവിനാഷ് മത്സരിക്കുന്നുണ്ട്.

Exit mobile version