ബ്രിഡ്ജിൽ സ്വര്‍ണം നേടാന്‍ റീത അമ്മൂമ്മ

തലവാചകം കണ്ടു സംശയിക്കണ്ട സ്വർണം നേടാൻ ഉറച്ച് തന്നെയാണ് റീത്ത അമ്മുമ്മ ഇന്തോനേഷ്യയിലിറങ്ങുന്നത്. 79 കാരിയായ റീത്ത ചോക്സിയാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രായം കൂടിയ താരം. ചീട്ടുകളിയുടെ മറ്റൊരു രൂപമായ ബ്രിഡ്ജിലാണ്റീത്ത ചോക്സി മത്സരിക്കുന്നത് . മിക്സഡ് ടീം ഇവന്റില്‍ പങ്കെടുക്കാനാണ് റീത്ത ജക്കാര്‍ത്തയിലെത്തിയിരിക്കുന്നത്. 24 അംഗ ഇന്ത്യന്‍ ടീമില്‍ ഏറെയും അൻപത് വയസ് കഴിഞ്ഞവരാണ്.

ആദ്യമായാണ് ബ്രിഡ്ജ് ഏഷ്യാഡിൽ മത്സരയിനമാകുന്നത്. ബ്രിഡ്ജ് കൂടാതെ പാരാഗ്ളൈഡിംഗും ജെറ്റ് സ്കീയിംഗുമടക്കമുള്ള അൺ കണ്വെന്ഷനാൽ മത്സരങ്ങൾ ഇത്തവണത്തെ ഏഷ്യാഡിലുണ്ട് . നമ്മുടെ കളരിപോലെ ഇന്തോനേഷ്യന്‍ കായിക വിനോദമായ പെന്‍കാക് സിലാട്ടിനും മെഡലിനങ്ങളുടെ പട്ടികയില്‍ ഇടമുണ്ട്. വീഡിയോ ഗെയിമായ ഇ-സ്പോര്‍ട്സ് പ്രദര്‍ശന ഇനമാണ്. അടുത്ത ഏഷ്യാഡ്‌ മുതൽ ഈ സ്പോർട്സ് മത്സരയിനമാക്കുമെന്നാണ് പ്രതീക്ഷ.

Exit mobile version