പതാകയേന്തി നീരജ് ചോപ്ര പിന്നിൽ അണിനിരന്നു ടീം ഇന്ത്യ, ഏഷ്യൻ ഗെയിംസിന് കൊടിയുയർന്നു

ഏഷ്യൻ ഗെയിംസിന് കൊടിയുയർന്നു. ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ വർണശബളമായ ചടങ്ങുകളോടെയാണ് പതിനെട്ടാമത് ഏഷ്യൻ ഗെയിംസിനാരംഭം കുറിച്ചത്. ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോക്കോ വിഡോഡൊയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ പിന്നിലായി ഇന്ത്യൻ സംഘം അണിനിരന്നു. കടുംനീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്.

ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം ഇന്ത്യൻ ടീം പുറത്തെടുക്കുമെന്നാണ് കരുതുന്നത്. 572 താരങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം ഇൻഡിനേഷ്യയിലേക്ക് പറന്നത്. 45 രാജ്യങ്ങളിൽ നിന്നായി 55 ഇനങ്ങളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കുന്നുണ്ട്. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് 1951ൽ ഇന്ത്യയിൽ വെച്ചാണ്. സാധാരണയായി ഒരു സിറ്റിയിൽ മാത്രമാണ് ഏഷ്യൻ ഗെയിംസ് നടക്കുകയെങ്കിൽ ഇത്തവണ ഇൻഡോനേഷ്യയിലെ ജക്കാർത്തയിലും പാലെംബാങ്ങിലും നടക്കും.

Exit mobile version