Site icon Fanport

ചരിത്ര നേട്ടം, 100m ഹർഡിൽസിൽ ആദ്യമായി രണ്ട് ഇന്ത്യൻ വനിതാ താരങ്ങൾ ഫൈനലിൽ

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യൻ താരങ്ങളായ ജ്യോതി യർരാജിയും നിത്യ രാംരാജും ഫൈനലിലേക്ക് കടന്നു. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് 100 മീറ്റർ ഹർഡിൽസിൽ രണ്ട് ഇന്ത്യൻ വനിതാ താരങ്ങൾ ഫൈനലിലെത്തുന്നത്.

ഇന്ത്യ 23 09 30 09 32 25 971

വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ഏഷ്യൻ ചാമ്പ്യനായ ജ്യോതി യർരാജി 13.03 സെക്കൻഡിൽ ഓടിയെത്തി ഹീറ്റ്സിൽ രണ്ടാം സ്ഥാനത്തെത്തി. രണ്ടാം ഹീറ്റ്സിൽ 13.30 സെക്കൻഡിൽ ഓടിയെത്തിയ നിത്യ രാംരാജ് അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് യോഗ്യത നേടിയത്.

നാളെ ഇന്ത്യൻ സമയം വൈകിട്ട് 6:45ന് ഫൈനൽ നടക്കും.

Exit mobile version