ലോക ചാമ്പ്യനോട് പൊരുതി വീണ് പ്രവീൺ ജാധവ്

Pravinjadhav

ലോക ഒന്നാം നമ്പര്‍ താരം യുഎസ്എയുടെ ബ്രേഡി ആലിസണിനോട് രണ്ടാം റൗണ്ടിൽ പരാജയപ്പെട്ട് ഇന്ത്യയുടെ പ്രവീൺ ജാധവ്. ആദ്യ റൗണ്ടിൽ ഇന്ത്യന്‍ താരം ലോക രണ്ടാം റാങ്കുകാരനെ പരാജയപ്പെടുത്തിയാണ് എത്തിയത്. നേരിട്ട് മൂന്ന് സെറ്റും സ്വന്തമാക്കിയാണ് അമേരിക്കന്‍ താരം അടുത്ത റൗണ്ടിലേക്ക് കടന്നത്.

ആദ്യ സെറ്റിൽ 27-28ന് ജാധവ് പിന്നിൽ പോയപ്പോള്‍ രണ്ടാം സെറ്റിൽ ആദ്യ രണ്ട് ആരോയിലും മികച്ച പ്രകടനം പുറത്തെടുത്ത ജാധവിന്റെ മൂന്നാം ശ്രമം ഏഴ് പോയിന്റ് മാത്രമായപ്പോള്‍ 26-27ന് ഇന്ത്യന്‍ താരം പിന്നിൽ പോയി.

മൂന്നാം സെറ്റിൽ ജാധവിന് മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ബ്രേഡി ആലിസൺ അനായാസം 6-0ന്റെ വിജയം നേടി. 26-23ന് ആണ് മൂന്നാം സെറ്റ് ബ്രേഡി സ്വന്തമാക്കിയത്.

Previous articleറോവിങിൽ സെമിഫൈനലിൽ ആറാമത് ആയി ഇന്ത്യൻ ടീം, ഫൈനൽ യോഗ്യതയില്ല
Next articleഇന്ത്യയെ നയിക്കുക ഭുവനേശ്വര്‍ കുമാറോ? റുതുരാജും പടിക്കലിനും അരങ്ങേറ്റത്തിനും സാധ്യത