വനിത വിഭാഗം നെറ്റ്ബോൾ അന്തർസംസ്ഥാന ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ രണ്ടാമത് എത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

- Advertisement -

അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നടന്ന വനിത വിഭാഗം അന്തർസംസ്ഥാന ഇന്റർ യൂണിവേഴ്‌സിറ്റി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാമത് എത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റികൾ തമ്മിലുള്ള നോക്ക് ഔട്ട് മത്സരങ്ങൾക്ക് ശേഷം 4 ടീമുകൾ ഫൈനൽ ഗ്രൂപ്പ് റൗണ്ടിലേക്ക് യോഗ്യത നേടുന്ന വിധത്തിൽ ആയിരുന്നു മത്സരക്രമം. ഫൈനൽ റൗണ്ടിലേക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, അണ്ണാമല യൂണിവേഴ്‌സിറ്റി, കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, മാംഗ്ലൂർ യൂണിവേഴ്‌സിറ്റി എന്നിവർ ആണ് യോഗ്യത നേടിയത്.

തുടർന്ന് അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ 12 മുതൽ 16 തിയതി വരെ മത്സരങ്ങൾ നടന്നു. ഇതിൽ അണ്ണാമല യൂണിവേഴ്‌സിറ്റി ഒന്നാമത് എത്തിയപ്പോൾ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക്. മൂന്നാം സ്ഥാനം കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയും നാലാം സ്ഥാനം മാംഗ്ലൂർ യൂണിവേഴ്‌സിറ്റിയും കരസ്ഥമാക്കി. സമീപകാലത്ത് യൂണിവേഴ്‌സിറ്റി തലങ്ങളിൽ മികച്ച പ്രകടനങ്ങൾ ആണ് നെറ്റ്ബോളിൽ കേരളം നടത്തുന്നത്.

Advertisement