Site icon Fanport

സ്പെയിനെ തോല്പിക്കാനായില്ല, അർജന്റീന ഒളിമ്പിക്‌സ് ഫുട്‌ബോളിൽ നിന്ന് പുറത്ത്

ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോളിൽ അർജന്റീന ക്വാർട്ടർ കാണാതെ പുറത്ത്. ഇന്ന് നടന്ന നിർണായകമായ അവസാന മത്സരത്തിൽ സ്‌പെയിനിന്റെ പരാജയപ്പെടുത്തിയത് മാത്രമേ അർജന്റീനയ്ക്ക് ക്വാർട്ടർ സാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നാൽ സ്പെയിനിനോട് 1-1ന്റെ സമനില വഴങ്ങാനെ അർജന്റീനയ്ക്ക് ആയുള്ളൂ. ശക്തമായ ടീമുമായി ഇറങ്ങിയ സ്‌പെയിൻ 66ആം മിനുട്ടിൽ മെറിനോയിലൂടെ ആണ് ലീഡ് എടുത്തത്. ഈ ഗോളിന് 87ആം മിനുട്ടിൽ ബെൽമോണ്ടെ മറുപടി കൊടുത്തു എങ്കിലും ഒരു വിജയ ഗോൾ കൂടെ കണ്ടെത്താനുള്ള സമയം അർജന്റീനയ്ക്ക് ഉണ്ടായിരുന്നില്ല. 3 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി സ്‌പെയിൻ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. 4 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്ത ഈജിപ്തും ക്വാർട്ടറിലേക്ക് കടന്നു. 4 പോയിന്റ് ഉണ്ടായിരുന്നു എങ്കിലും ഗോൾ ഡിഫെറെൻസ് അർജന്റീനക്ക് തിരിച്ചടിയായി. അവർ തുടക്കത്തിൽ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഗ്രുപ്പിൽ ഓസ്‌ട്രേലിയ ആണ് അവസാന സ്ഥാനക്കാരായത്.

Exit mobile version