Site icon Fanport

പെനാൽറ്റി ഷൂട്ടൗട്ടിൽ ഹോളണ്ടിനെ വീഴ്ത്തി അമേരിക്ക സെമിയിൽ

ഒളിമ്പിക് വനിതാ ഫുട്ബോളിൽ ഹോളണ്ടിനെ മറികടന്ന് അമേരിക്ക സെമി ഫൈനലിൽ എത്തി. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിൽ രണ്ടു പെനാൾട്ടികൾ ഹോളണ്ട് നഷ്ടപ്പെടുത്തി. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. ആദ്യം മിയദെമെയിലൂടെ ഹോളണ്ട് ആണ് ലീഡ് എടുത്തത്. എന്നാൽ മൂന്ന് മിനുട്ടിൽ രണ്ടു ഗോളുകൾ മടക്കി 31ആം മിനുട്ടിൽ അമേരിക്ക ലീഡ് എടുത്തു.

28ആം മിനുട്ടിൽ സാം മൂവിസും, 31ആം മിനുട്ടിൽ ലിൻ വില്യംസും ആണ് അമേരിക്കയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ മിയദമെയുടെ രണ്ടാം ഗോൾ ഹോളണ്ടിന് സമനില നൽകി. താരത്തിന്റെ ടൂർണമെന്റിലെ പത്താം ഗോളായിരുന്നു ഇത്. പെനാൾട്ടി ഷൂട്ടൗട്ടിലെ മികവ് അമേരിക്കക്ക് സെമിയിലേക്കുള്ള ടിക്കറ്റ് നൽകി. നേരത്തെ ലോകകപ്പിലും അമേരിക്ക ആയിരുന്നു ഹോളണ്ടിനെ പരാജയപ്പെടുത്തിയത്. സെമിയിൽ കാനഡയെ ആകും അമേരിക്ക നേരിടുക.

Exit mobile version