Site icon Fanport

200 മീറ്റർ ബാക്സ്ട്രോക്കിലും സ്വർണം നേടി കെയ്‌ലി, ടോക്കിയോയിൽ ഓസ്‌ട്രേലിയൻ താരത്തിന് രണ്ടാം സ്വർണം

100 മീറ്റർ ബാക്സ്ട്രോക്കിനു പിറകെ 200 മീറ്റർ ബാക്സ്ട്രോക്കിലും സ്വർണം കണ്ടത്തി ഓസ്‌ട്രേലിയൻ താരം കെയ്‌ലി മക്കിയോൺ. ഇതോടെ ടോക്കിയോയിൽ രണ്ടാം സ്വർണം ആണ് കെയ്‌ലി ടോക്കിയോയിൽ നീന്തിയെടുത്തത്. 100 മീറ്ററിൽ ഒളിമ്പിക് റെക്കോർഡ് കുറിച്ച കെയ്‌ലി ഇത്തവണ 2 മിനിറ്റ് 4.68 സെക്കന്റിൽ ആണ് സ്വർണം നീന്തിയെടുത്തത്.

100 മീറ്റർ ബാക്സ്ട്രോക്കിൽ എന്ന പോലെ 200 മീറ്റർ ബാക്സ്ട്രോക്കിലും ഓസ്‌ട്രേലിയൻ താരത്തിന് പിറകിലായ കനേഡിയൻ താരം കെയ്‌ലി മാസെ ആണ് ഈ ഇനത്തിലും വെള്ളി നേടിയത്. ഓസ്‌ട്രേലിയയുടെ തന്നെ എമിലി ഷീബോൺ ആണ് വെങ്കലം നേടിയത്. ഒളിമ്പിക്‌സിൽ നീന്തലിൽ അമേരിക്കൻ ആധിപത്യത്തിനു വലിയ വെല്ലുവിളിയാണ് ഓസ്‌ട്രേലിയ ഉയർത്തുന്നത്.

Exit mobile version