Site icon Fanport

ഒളിമ്പിക്സ് ഫുട്ബോൾ, വെങ്കലം മെക്സിക്കോ സ്വന്തമാക്കി

ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന് വെങ്കല മെഡലിലൂടെ അടിവര ഇട്ടിരിക്കുകയാണ് മെക്സിക്കോ പുരുഷ ഫുട്ബോൾ ടീം. ഇന്ന് നടന്ന വെങ്കല മത്സരത്തിൽ ആതിഥേയരായ ജപ്പാനെയാണ് മെക്സിക്കോ മറികടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മെക്സിക്കോയുടെ വിജയം. ആദ്യ 22 മിനുട്ടിൽ പിറന്ന രണ്ടു ഗോളുകൾ ആണ് മെക്സിക്കോയുടെ വിജയത്തിന് കരുത്തായത്. 13ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കൊർദോവ ആണ് മെസ്കിക്കോക്ക് ലീഡ് നൽകിയത്.

22ആം മിനുട്ടിൽ വാസ്കസ് ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ വേഗ മൂന്നാം ഗോൾ നേടി ടീമിന്റെ വിജയം ഉറപ്പിച്ചു. 78ആം മിനുട്ടിൽ മിട്ടോമ ജപ്പാനായി ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി. ഇന്ന് നടക്കുന്ന ഗോൾഡ് മെഡൽ മത്സരത്തിൽ ബ്രസീൽ സ്പെയിനെ നേരിടും.

Exit mobile version