ന്യൂസിലൻഡിനെ ഗോളിൽ മുക്കി അമേരിക്ക വിജയ വഴിയിൽ തിരികെയെത്തി

ഒളിമ്പിക്സ് വനിതാ ഫുട്ബോളിൽ അമേരികയ്ക്ക് ആദ്യ വിജയം. ഇന്ന് ന്യൂസിലൻഡിനെ നേരിട്ട അമേരിക്ക വലിയ വിജയം തന്നെയാണ് നേടിയത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു അവരുടെ വിജയം. ആദ്യ മത്സരത്തിൽ അമേരിക്ക സ്വീഡനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് തുടക്കം മുതൽ ഒടുക്കം വരെ അമേരിക്കൻ ആധിപത്യമാണ് കണ്ടത്. ഒമ്പതാം മിനുട്ടി ലവെല്ലെ ആണ് അമേരിക്കൻ ഗോൾ വേട്ട തുടങ്ങിയത്. ഹൊരൻ, മോർഗൻ, എർസെഗ്, പ്രെസ് എന്നിവരും അമേരിക്കയ്ക്കായി ഗോൾ നേടി. ഒരു സെൽഫ് ഗോളും അവർക്ക് ലഭിച്ചു. ഈ വിജയത്തോടെ അമേരിക്കയുടെ ക്വാർട്ടർ പ്രതീക്ഷ സജീവമായി

Exit mobile version