ഇന്ത്യ ഹോക്കി ടീം

ഹോക്കി: മിനുട്ടുകള്‍ അവശേഷിക്കെ സമനില ഗോള്‍ നേടി ഇന്ത്യ

പാരിസ് ഒളിമ്പിക്സിലെ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ആശ്വാസ സമനില. മത്സരത്തിന്റെ 22ാം മിനുട്ടിൽ പിന്നിൽ പോയ ഇന്ത്യയ്ക്ക് സമനില കണ്ടെത്താനായത് മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് ഉള്ളപ്പോള്‍ മാത്രമാണ്. 1-1 എന്ന സ്കോറിൽ ഇന്ത്യയും അര്‍ജന്റീനയും പോയിന്റുകള്‍ പങ്കുവെച്ച് മത്സരം അവസാനിപ്പിച്ചു.

ഇന്ത്യ ഹോക്കി ടീം

22ാം മിനുട്ടിൽ ലൂകാസ് മാര്‍ട്ടിനസ് ആണ് അര്‍ജന്റീനയ്ക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ ഇന്ത്യയ്ക്ക് 4 പെനാള്‍ട്ടി കോര്‍ണര്‍ കിട്ടിയെങ്കിലും ഒരെണ്ണം പോലും ഇന്ത്യയ്ക്ക് ഗോളാക്കി മാറ്റുവാനായില്ല. രണ്ടാം പകുതിയിൽ അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാള്‍ട്ട് സ്ട്രോക്ക് അവര്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് ആശ്വാസം നൽകി.

മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് പെനാള്‍ട്ടി കോര്‍ണര്‍ ലഭിച്ചതിൽ ഒരെണ്ണം ഗോളാക്കി മാറ്റി സമനില നേടി. ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയ്ക്കായി സമനില ഗോള്‍ നേടിയത്.

Exit mobile version