സ്വപ്നിൽ ഇന്ത്യ

50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മെഡൽ നേടി ഇന്ത്യയുടെ സ്വപ്നിൽ കുശാലെ, വെങ്കല മെഡൽ

ഇന്ത്യയുടെ സ്വപ്നിൽ കുശാലെയ്ക്ക് വെങ്കല മെഡൽ. ഇന്ത്യയുടെ പാരിസ് ഒളിമ്പിക്സിലെ മൂന്നാമത്തെ മെഡലാണ് ഇത്. എലിമിനേഷനിൽ താരത്തിന്റെ അവസാന രണ്ട് ഷോട്ടുകളും മോശമായിരുന്നുവെങ്കിലും നീലിംഗ് ആന്‍ഡ് പ്രോണിലെയും സ്റ്റാന്‍ഡിംഗിലെയും പ്രകടനം താരത്തിന് തുണയാകുകയായിരുന്നു. 451.4 പോയിന്റോട് കൂടി ഇന്ത്യന്‍ താരം വെങ്കലം നേടിയപ്പോള്‍ ഉക്രൈന്റെ സെര്‍ഹി കുലിഷ് വെള്ളിയും ചൈനയുടെ യൂകുന്‍ ലിയു സ്വര്‍ണ്ണവും നേടി.

സ്വപ്നിൽ കുസാലെ

 

സ്റ്റാന്‍ഡിംഗ് വിഭാഗത്തിൽ മറ്റു താരങ്ങള്‍ പതറിയപ്പോള്‍ മികച്ച പ്രകടനം നടത്തിയ സ്വപ്നിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. ഈ മുന്‍തൂക്കം എലിമിനേഷനിലെ ഷോട്ടുകള്‍ മികവുറ്റത്തായിരുന്നില്ലെങ്കിലും സ്വപ്നിലിന് മേൽക്കൈ നൽകി.

Exit mobile version