Site icon Fanport

ത്രില്ലറിന് ഒടുവിൽ അമേരിക്കൻ വനിതകൾക്ക് വെങ്കലം

ഒളിമ്പിക് വനിതാ ഫുട്ബോളിൽ അമേരിക്കൻ വനിതകൾ വെങ്കലം സ്വന്തമാക്കി. ഇന്ന് ബ്രോൺസ് മെഡൽ മത്സരത്തിൽ ഓസ്ട്രേലിയയെ ആണ് അമേരിക്ക പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം. തുടക്കത്തിൽ മേഗൻ റപീനോ നേടിയ ഇരട്ട ഗോളുകൾ അമേരിക്കക്ക് മികച്ച തുടക്കമാണ് നൽകിയത്. 8, 21 മിനുട്ടുകളിൽ ആയിരുന്നു റപിനോയുടെ ഗോളുകൾ.

ആദ്യ 51 മിനുട്ടിൽ 4-1ന്റെ ലീഡ് നേടാൻ അമേരിക്കക്ക് ആയിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി സാം കെർ, ഫൂർഡ്, ജിയെൻലിങ്ക് എന്നിവർ ഗോൾ നേടി. ഓസ്ട്രേലിയയുടെ ഫുട്ബോളിലെ ആദ്യ ഒളിമ്പിക് മെഡൽ എന്ന കാത്തിരിപ്പ് ഇനിയും നീളും. ഇന്ന് നടക്കുന്ന ഗോൾഡ് മത്സരത്തിൽ സ്വീഡൻ കാനഡയെ നേരിടും.

Exit mobile version