Picsart 23 10 14 13 30 21 226

2028 ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടും എന്ന് ഉറപ്പായി, പുതിയ 5 കായിക ഇനങ്ങൾ ഉൾപ്പെടുത്താൻ IOC അംഗീകാരം

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC), ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സ് 2028-ൽ ക്രിക്കറ്റ് ഉണ്ടാകും എന്ന് സ്ഥിരീകരിച്ചു. ക്രിക്കറ്റും മറ്റ് നാല് പുതിഅയ് കായിക ഇനങ്ങളും ഉൾപ്പെടുത്താൻ വോട്ട് ചെയ്‌തു അംഗീകരാം നൽകി. LA ഒളിമ്പിക്‌സിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും T20 ഫോർമാറ്റ് ക്രിക്കറ്റ് മത്സരങ്ങൾ ആകും നടക്കുക. ഒരു നൂറ്റാണ്ടിന് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിൽ വരുന്നത്‌.

മുംബൈയിലെ 141-ാമത് ഐഒസി സെഷനിലാണ് പ്രഖ്യാപനം നടന്നത്. ക്രിക്കറ്റിനൊപ്പം ബേസ്ബോൾ-സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ് (സിക്‌സ്), സ്ക്വാഷ് എന്നിവയ്ക്കും അംഗീകാരം ലഭിച്ചു. ഇന്ത്യക്ക് ക്രിക്കറ്റ് രണ്ട് സ്വർണ്ണ മെഡൽ സാധ്യത നൽകും എന്നതിൽ സംശയമില്ല.

Exit mobile version