Site icon Fanport

തുടർച്ചയായ മൂന്നാം തവണയും വാട്ടർ പോളോയിൽ സ്വർണം നേടി അമേരിക്കൻ വനിത ടീം

തുടർച്ചയായ മൂന്നാം തവണയും വാട്ടർ പോളോയിൽ സ്വർണം നേടി അമേരിക്കൻ വനിത ടീം. റഷ്യൻ ഒളിമ്പിക് കമ്മിറ്റിക്ക് എതിരായ കടുത്ത പോരാട്ടം അതിജീവിച്ചു ഫൈനലിൽ എത്തിയ അമേരിക്ക പക്ഷെ ഫൈനലിൽ സ്പാനിഷ് ടീമിനെ അനായാസം തകർത്തു. 14-5 എന്ന സ്കോറിന് ആയിരുന്നു അമേരിക്കൻ ജയം.

വെള്ളിയിൽ ഒതുങ്ങിയെങ്കിലും മികച്ച നേട്ടം തന്നെയാണ് സ്പെയിന് വാട്ടർ പോളോയിൽ ഇത്. കടുത്ത പോരാട്ടം കണ്ട വെങ്കല മെഡലിനായുള്ള മത്സരത്തിൽ 11-9 നു റഷ്യൻ ഒളിമ്പിക് കമ്മിറ്റിയെ വീഴ്ത്തിയ ഹംഗറി വെങ്കലം നേടി. നാളെ പുരുഷന്മാരിൽ വെങ്കല മെഡലിനായി ഹംഗറി സ്‌പെയിനിനെ നേരിടുമ്പോൾ സ്വർണ മെഡൽ പോരാട്ടം ഗ്രീസും സെർബിയയും തമ്മിലാണ്.

Exit mobile version